city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ സ്വര്‍ണം: കാസര്‍കോട്ടേക്ക് പരാതിക്കാര്‍ ഒഴുകുന്നു; 4 കേസ് രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 01.10.2014) 916 ഹാള്‍മാര്‍ക്ക് പതിച്ച വ്യാജസ്വര്‍ണം ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും ജ്വല്ലറികളിലും വ്യാപകമായി വില്‍പന നടത്തിയ സംഘം അറസ്റ്റിലായതോടെ കാസര്‍കോട്ടേക്ക് പരാതിക്കാര്‍ ഒഴുകുന്നു. ഇതിനകം നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്ട് മൂന്നും ആദൂരില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

ചൊവ്വാഴ്ച മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് മുള്ളേരിയയിലെ അബ്ദുല്‍ റഫീഖിനെ (35) ആദൂര്‍ സി.ഐ. എ. സതീഷ് കുമാറും സംഘവും അറസ്റ്റുചെയ്തു. ചെര്‍ക്കള സി.കെ. ഹൗസില്‍ സി.എച്ച്. ഗഫൂറിന്റെ പരാതിയിലാണ് യുവാവിനെ അറസ്റ്റുചെയ്തത്. നീര്‍ച്ചാലിലാണ് റഫീഖ് താമസിച്ചിരുന്നത്. മുള്ളേരിയയിലെ വനിതാ സഹകരണ ബാങ്കില്‍ റഫീഖ് 85 ഗ്രാം സ്വര്‍ണം പണയംവെച്ചിരുന്നു. അത് തിരിച്ചെടുക്കാന്‍ പരിചത്തിന്റെ പേരില്‍ ഗഫൂര്‍ 2.35 ലക്ഷം രൂപ നല്‍കിയിരുന്നു.

എന്നാല്‍ സ്വര്‍ണം ഉരുക്കിയപ്പോഴാണ് വ്യാജ സ്വര്‍ണമാണെന്ന് മനസിലായത്. ഗഫൂര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അബ്ദുല്‍ റഫീഖിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം വ്യാജ സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട് പാലക്കാട് കോങ്ങാട്ടെ സക്കീര്‍ ഹുസൈന്‍ (40), കാസര്‍കോട് പടഌയിലെ ഇബ്രാഹിം ഹാരിസ് (38), ചൂരിയിലെ ഹസന്‍ (35) എന്നിവര്‍ പിടിയിലായതോടെയാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ തുടങ്ങി ഏഴ് ജില്ലകളില്‍ വ്യാജസ്വര്‍ണം തട്ടിപ്പ് നടന്നതായി വ്യക്തമായത്.

തൃശ്ശൂരിലെ ധനകാര്യ സ്ഥാപന ഉടമകള്‍ നല്‍കിയ പരാതിയിലാണ് കാസര്‍കോട് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. തൃശ്ശൂരിലെ മുരുകേശന്‍ എന്നയാളാണ് 916 ഹാള്‍മാര്‍ക്ക് പതിച്ച വ്യാജസ്വര്‍ണം ഉണ്ടാക്കി ഇവര്‍ക്ക് നല്‍കിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വര്‍ണമാണ് മുരുകേശന്‍ ഉണ്ടാക്കിയത്. മുരുകേശനെ നേരത്തെ തൃശ്ശൂര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.

നിരവധി പരാതികള്‍ പോലീസില്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇപ്പോള്‍ ജയിലിലുള്ളവര്‍ക്ക് പുറമെ പുറത്തുള്ള മറ്റുചിലരും ഈ തട്ടിപ്പില്‍ പങ്കാളികളാണെന്ന് പോലീസ് സൂചിപ്പിച്ചു.

ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ കാല്‍ ലക്ഷം രൂപയുടെ തട്ടിപ്പുമാത്രമാണ് ഇപ്പോള്‍ സമ്മതിച്ചിട്ടുളളത്.

പ്രതികള്‍ അറസ്റ്റിലായതോടെ ഇവരുടെ ഫോട്ടോകണ്ടാണ് പലരും ചതി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ പരാതിക്കാര്‍ കാസര്‍കോട്ടേക്കെത്തുമെന്നാണ് കരുതുന്നത്. കാസര്‍കോട്ടുതന്നെ നിരവധിപേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ബാങ്കിലെ പണയസ്വര്‍ണം എടുത്തുകൊടുക്കുന്ന ചിലരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.
വ്യാജ സ്വര്‍ണം: കാസര്‍കോട്ടേക്ക് പരാതിക്കാര്‍ ഒഴുകുന്നു; 4 കേസ് രജിസ്റ്റര്‍ ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords:  Fake gold, Kasaragod, Accuse, Arrest, Kerala, Police, Cheating, Case, Fake 916 gold: 4 cases registered.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia