city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കെഎംസിസിയുടെ നേതൃത്വത്തില്‍ ദുബൈയില്‍ കാസര്‍കോട്ടുകാരുടെ ഒത്തുചേരല്‍ വെള്ളിയാഴ്ച

-മാഹിന്‍ കുന്നില്‍

ദുബൈ:(www.kasargodvartha.com 30.10.2014) ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെഎംസിസിയുടെ കാസര്‍കോട് ജില്ലാ ഘടകം സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ആക്ടിംഗ് പ്രസിഡന്റ് മഹ്‌മൂദ് ഹാജി പൈവളിഗെ, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം, ഭാരവാഹികളായ ജലീല്‍ ചന്തേര, ഖാദര്‍ ബെണ്ടിച്ചാല്‍, അഷ്‌റഫ് മെട്ടമ്മല്‍, ടി.ആര്‍.ഹനീഫ് മേല്‍പ്പറമ്പ്, ഹസൈനാര്‍ ബീജന്തടുക്ക എന്നിവര്‍ അറിയിച്ചു. മരുഭൂമിയിലെ ഒറ്റപ്പെടലിനിടയില്‍ പ്രവാസികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കാനുള്ള അവസരമായാണ് പലരും കുടുംബസംഗമത്തെ കാണുന്നത്.

ജീവിത പ്രാരാബ്ധങ്ങള്‍ കാരണം നാടുവിട്ട് പ്രവാസലോകത്തെത്തിയവര്‍ക്ക് നാട്ടുകാര്‍ക്കൊപ്പം നാടിനെ ഓര്‍ക്കാനുള്ള വേദിയാവും സംഗമം. ഒക്ടോബര്‍ 31 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ ദുബൈ മംസര്‍ പാര്‍ക്കിലാണ് പരിപാടി.

ഡോ. പി.എ ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര, ഇബ്രാഹിം എളേറ്റില്‍, ഹുസൈനാര്‍ എടച്ചാക്കൈ, നിസാര്‍ തളങ്കര, അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, കെ.എം അബ്ബാസ്, എം.സി.എ നാസര്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, സാദിഖ് കാവില്‍, ലിയോ, ബി.എം മഹമൂദ്, ഇല്ല്യാസ് എ റഹ്മാന്‍, കൊവ്വല്‍ ആമുഹാജി, ഹംസ മധൂര്‍, അഷ്‌റഫ് മെട്രോ, എം.എ മുഹമ്മദ് കുഞ്ഞി, അസ്ലം പടിഞ്ഞാര്‍, കെ.എം.സി.സി സംസ്ഥാന  ജില്ലാ മണ്ഡലം നേതാക്കള്‍ തുടങ്ങി കെഎംസിസിയുടെയും പ്രവാസ ലോകത്തെയും പ്രമുഖരെല്ലാം ചടങ്ങിലെത്തുന്നുണ്ട്.

കാസര്‍കോടന്‍ മീറ്റ് ചരിത്ര സംഭവമാക്കുവാന്‍ ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, ബദിയഡുക്ക പഞ്ചായത്ത് കെഎംസിസി കമ്മിറ്റികളും സജീവമായിത്തന്നെ രംഗത്തുണ്ട്.

വ്യത്യസ്തതയും പുതുമയുമുള്ള അനുഭവം നല്‍കുന്ന കാസര്‍കോടന്‍ മീറ്റില്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി മുഖേന മാത്രം 200 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി അറിയിച്ചു. കുടുംബങ്ങള്‍ക്കുപുറമെ കാസര്‍കോട് മണ്ഡലത്തിലെ പ്രവാസ ലോകത്തെ സാമൂഹിക-സാസ്‌കാരിക-വിദ്യാഭ്യാ നായകന്മാരെയും, മാധ്യമ പ്രവര്‍ത്തകരെയും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും കാസര്‍കോടന്‍ മീറ്റില്‍ പങ്കെടുപ്പിക്കും. കുടംബ സംഗമത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പഞ്ചായത്ത് മണ്ഡലം തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

യോഗത്തില്‍ പ്രസിഡന്റ് മഹ്മൂദ് കുളങ്ങര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഷരീഫ് പൈക്ക, സലീം ചേരങ്കൈ, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ.ബി.അഹ്മദ് ചെടേക്കാല്‍, പി.ടി.നൂറുദ്ദീന്‍ ആറാട്ടുകടവ്, റഹീം ചെങ്കള, സത്താര്‍ ആംലംപാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ സന്ത്വന കൂട്ടായ്മ കൂടിയാണ് ദുബൈ കെഎംസിസി. ചികിത്സാ സഹായം, ആശ്വാസ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ സുത്യര്‍ഹമായ സേവനങ്ങളാണ് കെഎംസിസി നിര്‍വ്വഹിക്കുന്നത്. പ്രവാസ ജീവിതത്തിനിടയില്‍ തളര്‍ന്നു പോവുന്നവര്‍ക്ക് കൈത്താങ്ങ് കൂടിയാണ് കെഎംസിസി.

രോഗികളായ പ്രവാസികള്‍ക്ക് ചികിത്സക്കുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം അപകടത്തില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കെഎംസിസി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. നിര്‍ധനരായ കുടുംബങ്ങിലെ പെണ്‍കുട്ടികളുടെ കല്യാണത്തിനുള്ള സഹായവും ഏറെ ശ്രദ്ധേയമാണ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി  ആഹ്വാനം ചെയ്ത വിവാഹ ധൂര്‍ത്തിനും മദ്യത്തിനും എതിരെ കെഎംസിസി നെറ്റ് സോണ്‍ നടത്തിയ പ്രചാരണ പരിപാടികള്‍ ഗംഭീരമായിരുന്നു.

കുടുംബസംഗമത്തില്‍ വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് കുടുംബസംഗമം. കുടുംബസമേതം ദുബൈയില്‍ താമസിക്കുന്ന കാസര്‍കോടുകാരുടെ കുട്ടികളുടെ ഏറ്റവും വലിയ സര്‍ഗോത്സവം കൂടിയാവും സംഗമം.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കെഎംസിസിയുടെ നേതൃത്വത്തില്‍ ദുബൈയില്‍ കാസര്‍കോട്ടുകാരുടെ ഒത്തുചേരല്‍ വെള്ളിയാഴ്ച

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Dubai, Dubai-KMCC, Meet, kasaragod, Family, Job, Social networks, Leader, Yahya-Thalangara, Dubai KMCC Kasaragod meet on Oct 31st, Salam Kanyapady 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia