സഫീദയുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി
Oct 12, 2014, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 12.10.2014) ഭര്‍തൃവീട്ടിനടുത്ത കിണറ്റില്‍ ആദൂര്‍ മുഗുളി സ്വദേശിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല അറിയിച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തി.
ഞായറാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ മന്ത്രിയ്ക്കു യുവതിയുടെ പിതാവും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എ.കെ.ശങ്കര്‍, മുഹമ്മദ് പട്ടാങ്ക് തുടങ്ങിയവരും നിവേദനം നല്‍കാനെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആദൂര്‍ മുഗുളി ഹൗസിലെ എ.എം.ഹമീദിന്റെ മകളായ ഫാത്തിമത്ത് സഫീദ(19)യെ ഒക്ടോബര്‍ മൂന്നിനാണ് അമ്പലത്തറ പാറപ്പള്ളിയിലെ ഭര്‍ത്താവ് ജാസിറിന്റെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ഏറെ ദുരൂഹത ഉയര്‍ന്നിരുന്നു.
നാലു മാസം മുമ്പായിരുന്നു സഫീദയും ജാസിറും വിവാഹിതരായത്. ഭര്‍തൃവീട്ടില്‍ സഫീദയ്ക്കു നിരന്തരം പീഡനം ഏറ്റിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. സഫീദയുടെ മൃതദേഹം കാണപ്പെട്ട കിണറിനടുത്ത് ജാസിറിന്റെ ചെരുപ്പുകള്‍ കാണപ്പെട്ടതു സംശയം വര്‍ധിപ്പിച്ചിരുന്നു.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കു പുറമെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രാധാകൃഷ്ണന്‍ കുണ്ടാര്‍, സെക്രട്ടറി എം.ടി. ശാഫി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. അതേസമയം കേസന്വേഷണം ഡി.വൈ.എസ്.പി അട്ടിമറിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആക്ഷന്‍ കമ്മിറ്റി. സംഭവം അട്ടിമറിക്കാന്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായക് ശ്രമിക്കുന്നതായാണ് ആരോപണം. കേസന്വേഷണത്തിനിടയില്‍ ഹരിശ്ചന്ദ്ര നായക്ക് സ്വീകരിച്ച സമീപനം സംശയം ഉളവാക്കുന്നതാണെന്നും പറയുന്നു.

Related News:
എന്റെ ജീവിതം എല്ലാവരും കൂടി കളഞ്ഞില്ലെ?...മരിക്കുന്നതിന് മുമ്പ് നവവധു ഷഫീദയുടെ ചാറ്റിംഗ്
നവവധു ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍
Keywords : Kasaragod, Death, Adhur, Minister, Ramesh-Chennithala, Kerala, Crimebranch, Safeeda, Ambalathara.