ദുബൈയില്‍ നിന്നും വന്ന യാത്രക്കാരന്റെ വിലപിടിപ്പുള്ള ബാഗ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു
Oct 23, 2014, 15:40 IST
കാസര്‍കോട്: (www.kasargodvartha.com 23.10.2014) ദുബൈയില്‍ നിന്നും വന്ന യാത്രക്കാരന്റെ വിലപിടിപ്പുള്ള ബാഗും മറ്റു വസ്തുക്കളും ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. ഉദുമ ബാരയിലെ മുഹമ്മദ് കുഞ്ഞിയുടെ ബാഗാണ് മുംബൈയില്‍ നിന്നും കാസര്‍കോട്ടേക്കുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്.
ചൊവ്വാഴ്ച മുംബൈയിലെ ഡോംഗ്രിയില്‍ നിന്നും കെ എ 19 എ എ 288 നമ്പര്‍ സാഗര്‍ ട്രാവല്‍സ് ബസില്‍ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു മുഹമ്മദ് കുഞ്ഞി. വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് ബസ് കാസര്‍കോട്ട് എത്തിയത്.
ഉഡുപ്പിയില്‍ വെച്ച് ബസ് ഒരു ഡിവൈഡറില്‍ തട്ടിയപ്പോള്‍ ഡിക്കി തുറന്ന് ബാഗ് പുറത്തേക്ക് തെറിച്ചുപോയതായായി സംശയിക്കുന്നുവെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. ഉഡുപ്പി കടപ്പാടിയില്‍ ഒരു യാത്രക്കാരന്‍ ഇറങ്ങിയപ്പോള്‍ അയാളുടെ ലഗേജ് എടുക്കാന്‍ നോക്കുമ്പോഴാണ് ഡിക്കി തുറന്ന നിലയില്‍ കാണപ്പെട്ടതെന്ന് ജീവനക്കാര്‍ അറിയിക്കുന്നു. പിന്നീട് ബസ് കാസര്‍കോട്ടെത്തി ലഗേജ് പരിശോധിക്കുമ്പോഴാണ് മുഹമ്മദ് കുഞ്ഞിയുടെ ബാഗ് നഷ്ടപ്പെട്ടതായി വ്യക്തമായത്.
വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങിയ മുഹമ്മദ് കുഞ്ഞിയുടെ കൈവശം നാട്ടുകാരനായ ഒരാള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊടുത്തുവിട്ടിരുന്നു. ഇതും നഷ്ടപ്പെട്ട ബാഗിലാണ് സൂക്ഷിച്ചിരുന്നത്. മുഹമ്മദ് കുഞ്ഞി കാസര്‍കോട് പോലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസ് ഉടമ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചതിനാല്‍ പോലീസ് പരാതിയില്‍ കേസെടുത്തിട്ടില്ല.

Also Read: ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Dubai, Mumbai, Police, Complaint, case, Bus, Kerala.