വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു
Oct 28, 2014, 18:00 IST
അബുദാബി: (www.kasargodvartha.com 28.10.2014) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് തളങ്കര സ്വദേശി അബുദാബിയില്‍ മരിച്ചു. തളങ്കര ഖാസിലൈനിലെ ബി.എ ഹൗസില്‍ ബി.എ. അഹ്മദാ (55) ണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്. മൂന്നാഴ്ചയോളമായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അബുദാബിയിലെ അറബ് ഉഡുപ്പി റസ്‌റ്റോറന്റില്‍ പാര്‍സല്‍ വിഭാഗത്തില്‍ ജോലിചെയ്തുവരികയായിരുന്നു അഹ്മദ്. ഭാര്യ ഖദീജ നാട്ടില്‍നിന്നെത്തിയ ദിവസം രാത്രിയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് അഹ്മദ് അപകടത്തില്‍ പെട്ടത്.
തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ അഹ്മദ് അബുദാബിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവരികയായിരുന്നു. അഹ്മദിനൊപ്പമുണ്ടായിരുന്ന ഭാര്യ ഖദീജ രണ്ട് ദിവസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. തളങ്കരയിലെ അബ്ദുല്ല - മറിയുമ്മ ദമ്പതികളുടെ മകനാണ് മരിച്ച അഹ്മദ്. മക്കള്‍: അസ്മിന, അന്‍സീറ, അസീബ, മുഹമ്മില്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ഖദീജ, ആമിന. മൃതദേഹം നാട്ടിലെത്തിക്കും.

Related news:
അബുദാബിയില്‍ കാറപകടത്തില്‍ പരിക്കേറ്റ തളങ്കര സ്വദേശി സുഖം പ്രാപിച്ചുവരുന്നു
Keywords : Abudhabi, Accident, Thalangara, Natives, Died, Gulf, Obituary, BA Ahmed.