ആള്‍പാര്‍പില്ലാത്ത വീട്ടില്‍ ഒളിച്ചു കഴിഞ്ഞ നാലംഗ സംഘം മാരകായുധങ്ങളുമായി പിടിയില്‍, 2 പേര്‍ ഓടിപ്പോയി
Oct 21, 2014, 13:57 IST
ഉപ്പള: (www.kasargodvartha.com 21.10.2014) കുബനൂരില ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ സംശയസാഹചര്യത്തില്‍ കാണപ്പെട്ട നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേര്‍ ഓടിപ്പോയി. ഇവര്‍ ഉപയോഗിച്ച വാഹനവും അതിലുണ്ടായിരുന്ന മൂന്നു വെട്ടുകത്തികള്‍ ഉള്‍പെടെയുള്ള ആയുധങ്ങളും പിടി കൂടി. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഘത്തെ നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്തത്.
പോലീസും നാട്ടുകാരും വീടുവളഞ്ഞപ്പോള്‍ അകത്തുണ്ടായിരുന്ന ആറു പേരില്‍ മൂന്നു പേര്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഇതിലൊരാള്‍ വഴിയിലെ കുഴിയില്‍ വീഴുകയും നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയുമായിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന മൂന്നു പേരെയും ഇതോടൊപ്പം പിടികൂടി.
കെ.എ. 21 എന്‍. 3749 എന്ന നമ്പറിലുള്ള ടവേര വണ്ടിയാണ് ഇവരില്‍ നിന്നു പിടികൂടിയത്. ഈ നമ്പര്‍ വ്യാജമാണെന്നു സംശയിക്കുന്നു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനമാണിതെന്നും യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റ് വണ്ടിക്കകത്തുണ്ടായിരുന്നുവെന്നും സംശയിക്കുന്നു.
പിടിയിലായവര്‍ ക്വട്ടേഷന്‍ സംഘത്തിലെ ആളുകളാണെന്നും, കന്നുകാലി മോഷണ സംഘമാണെന്നും സംശയമുണ്ട്. വാഹനത്തില്‍ വാളുകള്‍ക്കൊപ്പം കയര്‍, മുഖം മൂടികള്‍ തുടങ്ങിയവയും ഉണ്ടായിരുന്നതായും രണ്ടു ദിവസമായി ഇവര്‍ ഇവിടെ എത്തിയിട്ടെന്നും നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിലെടുത്ത സംഘത്തെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബുധനാഴ്ച അറസ്റ്റു രേഖപ്പെടുത്തിയേക്കും.

Also Read:
ആന്ധ്രയില്‍ പടക്കനിര്‍മാണ കമ്പനിക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 17 ആയി
Keywords: Uppala, Accuse, Custody, Kasaragod, Kerala, Tavera, Car, 2 held with knives.
Advertisement: