വിദ്യാര്‍ത്ഥിനിയെ വീടുവരെ പിന്തുടര്‍ന്ന യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു; 'പിന്തുടര്‍ന്നത് പെണ്ണുചോദിക്കാന്‍'
Sep 25, 2014, 23:18 IST
ബോവിക്കാനം:(www.kasargodvartha.com 25.09.2014) പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ പിന്തുടര്‍ന്ന നാലംഗസംഘത്തിലെ 2 യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ബോവിക്കാനം സ്വദേശികളായ രണ്ടുയുവാക്കളാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് പൊവ്വലിലെ വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടുബൈക്കുകളിലായി എത്തിയ സംഘം പിന്തുടരുകയായിരുന്നു.
വീടിനുസമീപം ബസിറങ്ങിയ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സംഘം എത്തി. ഇതിനിടെ പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും സംഘത്തിലെ രണ്ടുപേരെ പിടികൂടുകയുമായിരുന്നു. പെണ്‍കുട്ടിയെ പെണ്ണുചോദിക്കാനാണ് തങ്ങള്‍ എത്തിയതെന്നാണ് പോലീസ് ചോദ്യം ചെയ്യലില്‍ യുവാക്കള്‍ പറഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് ബോവിക്കാനത്തെ യുവാക്കളുടെ ബന്ധുക്കളും മറ്റും സ്‌റ്റേഷനിൽ എത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുക്കളെയും നാട്ടുകാരില്‍ ചിലരെയും പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Bovikanam, kasaragod, Natives, Bike, girl, family, Police, complaint, Youngsters caught by native for following student
Advertisement: