ബോധവല്‍ക്കരണം ശക്തമാക്കണം: മൊയ്തീന്‍ കൊല്ലമ്പാടി
Sep 2, 2014, 11:42 IST
(യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്)
(www.kasargodvartha.com 02.09.2014) വിവാഹം ലളിതമായി നടത്തണമെന്ന മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ പ്രമേയവും മുനവ്വറലി ശിഹാബ് തങ്ങളുടെ നിര്‍ദേശവും സ്വാഗതം ചെയ്യുന്നു. ഇപ്പോഴുള്ള പല ആര്‍ഭാട വിവാഹങ്ങള്‍ക്കും മാറ്റംവന്നേ തീരൂ. വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ആഭാസങ്ങളും തുടച്ചുനീക്കണം. പല ജമാഅത്ത് പരിധികളിലും ഇപ്പോള്‍ ആര്‍ഭാട വിവാഹങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ട്.
ശക്തമായ ബോധവല്‍ക്കരണം തന്നെയാണ് പ്രതിവിധി. കൊല്ലംപാടി ജമാഅത്ത് പരിധിയില്‍ നാല് വര്‍ഷം മുമ്പേ ആര്‍ഭാട വിവാഹങ്ങള്‍ക്കും ആഭാസ ചടങ്ങുകള്‍ക്കും വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചതിന് മൂന്നു പേരെ ജമാഅത്തില്‍ നിന്ന് പുറത്താക്കുകയും അവര്‍ തെറ്റ് തിരുത്താന്‍ സന്നദ്ധരായതിനാല്‍ തിരിച്ചെടുക്കുകയും ചെയ്തു. ഇത് മറ്റു ജമാഅത്തുകളും മാതൃകയാക്കണം. സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ വിവാഹം മുടങ്ങുന്ന സംഭവവും ഉണ്ടാകാന്‍ പാടില്ല.
പാര്‍ട്ടി എടുത്ത തീരുമാനം പ്രാവര്‍ത്തികമാവുക തന്നെ ചെയ്യും. അതിനുള്ള സംഘടനാ ശേഷി മുസ്ലിം ലീഗിനുണ്ട്. ഒറ്റയടിക്ക് എല്ലാ പ്രശ്‌നവും പരിഹരിച്ചേക്കാമെന്ന വിചാരം പാര്‍ട്ടിക്കില്ല. സംഘടനാപരമായി തന്നെ അണികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ജമാഅത്തുകളില്‍ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുകയാണ് അദ്യപടി. ധൂര്‍ത്തിനെതിരെ ശക്തമായ ചര്‍ച്ച ഇപ്പോള്‍തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദമാണ് പലപ്പോഴും ആര്‍ഭാട വിവാഹങ്ങള്‍ക്ക് വഴിവെക്കുന്നത്.
വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : MYL, President, Kasaragod, Kerala, Marriage, Kasargodvartha, Moideen Kollampady, Wedding: Anti extravagance campaign. Advertisement: