city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍ഭാട വിവാഹം: ധനാഢ്യരും മതനേതാക്കളും മാതൃക കാട്ടണം - മാഹിന്‍ കേളോട്ട്

(മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗം, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം)

(www.kasargodvartha.com 06.09.2014) ആര്‍ഭാട വിവാഹത്തിനും ധൂര്‍ത്തിനും ആഭാസ ചടങ്ങുകള്‍ക്കും എതിരായി ഉയര്‍ന്നു വന്നിരിക്കുന്ന അഭിപ്രായങ്ങളും ചര്‍ച്ചകളും സ്വാഗതാര്‍ഹമാണ്. പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങളുടെ പ്രസ്താവനയും മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലിലെടുത്ത തീരുമാനവും ഇക്കാര്യത്തില്‍ ഗുണകരമായ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.

മഹല്ലുകളിലൂടെയും  പാര്‍ട്ടി ഘടകങ്ങളിലൂടെയും നടത്തുന്ന ബോധവല്‍ക്കരണങ്ങളിലൂടെ വിവാഹധൂര്‍ത്ത് ഒഴിവാക്കാന്‍ സാധിക്കുമെന്ന വിശ്വാസമാണ് എനിക്കുള്ളത്. ക്ഷണിക്കപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതല്ല, ഭക്ഷണം പാഴാക്കുന്നതും കൂറ്റന്‍ പന്തലിടുന്നതും ആട്ടും കൂത്തും ഗാനമേളയും വാഹന അകമ്പടിയും മറ്റും നടത്തുന്നതുമാണ് ആഡംബരം. അത് ഒഴിവാക്കേണ്ടതു തന്നെയാണ്. അവരവരുടെ കുടുംബത്തില്‍ വിവാഹങ്ങള്‍ നടക്കുമ്പോള്‍ ധൂര്‍ത്ത് അനുവദിക്കില്ലെന്ന് ഓരോരുത്തരും തീരുമാനിക്കണം. എന്റെ കുടുംബത്തില്‍ ഒരിക്കലും ആര്‍ഭാട വിവാഹം ഉണ്ടാവുകയില്ലെന്ന് ഞങ്ങള്‍ക്കു പറയാന്‍ സാധിക്കും.

മുസ്ലിംകള്‍ക്കിടയിലെ സമ്പന്നരാണ് ആര്‍ഭാട വിവാഹം നടത്തുന്നത്. അതിനു സമുന്നതരായ  മതനേതാക്കള്‍ കാര്‍മികത്വം വഹിക്കാന്‍ പോകുന്നതും കാണാം. രണ്ടും പാടില്ലാത്തതാണ്. അനിസ്ലാമിക പരമാണ് വിവാഹ ധൂര്‍ത്ത്. വിവാഹം ലളിതമായി നടത്തണമെന്ന അഭിപ്രായമുള്ളവര്‍ അത് പ്രാവര്‍ത്തികമാക്കി സമൂഹത്തിനു കാട്ടിക്കൊടുക്കുകയാണ് വേണ്ടത്. ആര്‍ഭാടം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ തള്ളിപ്പറയാന്‍ കഴിയണം.

ബദിയടുക്കയില്‍ ഞായറാഴ്ച ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹമുണ്ട്. വളരെ ലളിതമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ആ വിവാഹത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പങ്കെടുക്കുന്നുണ്ട്.


ആഡംബര വിവാഹത്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന മനോഭാവങ്ങളും സംവാദങ്ങളും സര്‍വ്വാത്മനാ സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
ആര്‍ഭാട വിവാഹം: ധനാഢ്യരും മതനേതാക്കളും മാതൃക കാട്ടണം - മാഹിന്‍ കേളോട്ട്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഓണാഘോഷവും ഭക്ഷണവുമില്ലാതെ സെക്രട്ടേറിയറ്റിനു മുന്നില്‍ ആദിവാസികളുടെ നില്‍പ് സമരം
Keywords:  Muslim-league, Marriage, IUML, MSF, MYL, Leader, Mahin Kelot, Kasargodvartha, Wedding: Anti extravagance campaign.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia