കാര്‍മികത്വം വഹിക്കാനില്ലെന്ന് മതനേതാക്കള്‍ക്ക് പറയാന്‍ കഴിയണം: എ ഹമീദ് ഹാജി
Sep 2, 2014, 11:50 IST
(മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്)
(www.kasargodvartha.com 02.09.2014) വിവാഹ ചടങ്ങ് ലളിതമാക്കുന്നതിനൊപ്പം അതിലെ സല്‍ക്കാരവും ലളിതമാക്കണം. നിക്കാഹ് പള്ളിയില്‍ നിന്നും നടത്തിയതിന് ശേഷം സല്‍ക്കാരം ധൂര്‍ത്തിന്റെ പര്യായമായാല്‍ അതില്‍ കാര്യമില്ല. പല വിവാഹങ്ങളുടെയും സല്‍ക്കാരങ്ങള്‍ ധൂര്‍ത്തിന്റെയും ആഭാസങ്ങളുടെയും കൂത്തരങ്ങായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
ലക്ഷങ്ങള്‍ പൊടിച്ചു കൊണ്ടുള്ള ഗാനമേളകളും വാഹനങ്ങളുടെ അകമ്പടിയും നാടാകെയുള്ള പന്തലും ധൂര്‍ത്തിന്റെ പര്യായങ്ങളാണ്. ഭക്ഷണം പാഴാക്കി കളയുന്നതും ധൂര്‍ത്തായി തന്നെയാണ് കാണേണ്ടത്. മുനവ്വറലി തങ്ങളുടെ നിര്‍ദേശവും ലീഗ് സംസ്ഥാന കൗണ്‍സില്‍ പ്രമേയവും സ്വാഗതാര്‍ഹമാണ്. എത്രമാത്രം ലാളിത്യം കാട്ടുന്നുവോ, അതിനനുസരിച്ച് വിവാഹത്തിന് മഹത്വം വര്‍ധിക്കുമെന്നുള്ള മനോഭാവം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം.
സമൂഹത്തിന്റെ അംഗീകാരം ലഭിക്കാനും തങ്ങളുടെ പൊങ്ങച്ചം കാട്ടാനും വേണ്ടിയാണ് നേതാക്കളടക്കം പലരും തങ്ങളുടെ മക്കളുടെയും ബന്ധുക്കളുടെയും വിവാഹം ആര്‍ഭാടകരമായി നടത്തുന്നത്. എന്നാല്‍ ചിലര്‍ മാതൃകാപരമായി വിവാഹം നടത്തി എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റുന്ന കാഴ്ചയും നാം കാണാറുണ്ട്. തന്റെ മകന്റെ വിവാഹം ലളിതമായാണ് നടത്തിയത്. വധുവിന്റെ വീട്ടുകാര്‍ കാര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങള്‍ അത് നിരസിക്കുകയാണ് ചെയ്തത്. തന്റെ മകന് സ്വന്തമായി ഒരു കാര്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇനി മറ്റൊരു കാറിന്റെ ആവശ്യമില്ലെന്നാണ് താന്‍ പറഞ്ഞത്. അത് വധുവിന്റെ വീട്ടുകാര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.
ഇതുപോലെ മറ്റ് നേതാക്കളും അണികളും ചെയ്യുകയാണെങ്കില്‍ ഇപ്പോഴുള്ള പല ധൂര്‍ത്തും ആഡംബരവും നാടുനീങ്ങും. പല ജമാഅത്തുകളിലും ആര്‍ഭാട വിവാഹങ്ങള്‍ക്ക് വിലക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മതനേതാക്കളും മനസ്സുവെച്ചാല്‍ ധൂര്‍ത്ത് ഇല്ലാതാകും. ആര്‍ഭാട വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ തങ്ങളില്ലെന്ന് മതനേതാക്കള്‍ക്ക് പറയാന്‍ സാധിക്കണം.
വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Muslim-league, Marriage, Kasaragod, Kerala, Kasargodvartha, A. Hameed Haji, Wedding: Anti extravagance campaign. Advertisement: