city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ധൂര്‍ത്തു വിവാഹങ്ങള്‍ക്കു കാര്‍മികത്വം വഹിക്കാനില്ലെന്നു മതനേതാക്കള്‍ തീരുമാനിക്കണം-കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍

(എസ്.വൈ.എസ്.ജില്ലാ സെക്രട്ടറി)

(www.kasargodvartha.com 03.09.2014) വിവാഹ ധൂര്‍ത്തും ആഭാസങ്ങളും തടയാന്‍ മഹല്ല് ജമാ അത്തുകളും മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളും മുന്നിട്ടിറങ്ങണം. പാണക്കാട് സയ്യിദ് മുനവ്വിറലി തങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതു കൊണ്ടോ, മുസ്ലിം ലീഗ് പ്രമേയം പാസ്സാക്കിയതു കൊണ്ടോ അത് പ്രാവര്‍ത്തികമാകുമെന്നു തോന്നുന്നില്ല.

പണമുള്ളവരാണ് വിവാഹം ധൂര്‍ത്തിന്റെ മേളയാക്കുന്നത്. അവര്‍ വിവാഹം ലളിതമായി നടത്താന്‍ മുന്നിട്ടിറങ്ങണം. ധാരാളം പണമുള്ളവര്‍ ആ പണം പാവങ്ങളുടെ വിവാഹം നടത്താന്‍ വേണ്ടി ചെലവഴിക്കുകയാണ് വേണ്ടത്. കഴിഞ്ഞ ദിവസം പൂച്ചക്കാട്ടെ ഒരു ധനികന്‍ പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ 10 പവന്‍ സ്വര്‍ണം നല്‍കിയത് മാതൃകാപരമാണ്. ചിലര്‍ അങ്ങനെ ചെയ്യുന്നുണ്ട്. തങ്ങളുടെ മക്കളുടെ വിവാഹത്തോടൊപ്പം പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍ സന്മനസ്സു കാട്ടുന്നു.

കുമ്പള ജമാ അത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ വിവാഹ ധൂര്‍ത്തിനും ആഭാസങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. അത് ഒരു പരിധി വരെ പ്രാവര്‍ത്തികമാവുകയും ചെയ്തു. മറ്റ് മഹല്ലു ജമാ അത്തുകളും ഇങ്ങനെ വിചാരിച്ചാല്‍ അത് പ്രാവര്‍ത്തികമാവും.
ആര്‍ഭാട വിവാഹങ്ങള്‍ക്കു കാര്‍മികത്വം വഹിക്കാന്‍ പോകില്ലെന്നു മത നേതാക്കളും തീരുമാനിക്കണം.

ആഡംബര വിവാഹങ്ങള്‍ അന്തസ്സു കൂട്ടുകയല്ല, കുറക്കുകയാണെന്ന ബോധം ജനങ്ങളില്‍ വളര്‍ന്നു വരണം. അതിനുള്ള ബോധവല്‍ക്കരണവും കൂട്ടത്തില്‍ നടക്കണം. ലാളിത്യം പാവങ്ങളല്ല, പണക്കാരാണ് കാട്ടേണ്ടത്. ഭക്ഷണം എത്ര പാഴാക്കി എന്നതിലാണ് പല വിവാഹങ്ങളുടേയും വലിപ്പം അളക്കുന്നത്. ഈ സ്ഥിതി മാറേണ്ടതു തന്നെയാണ്. ഈ വഴിക്കുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നത് സ്വാഗതാര്‍ഹമാണ്.

ധൂര്‍ത്തു വിവാഹങ്ങള്‍ക്കു കാര്‍മികത്വം വഹിക്കാനില്ലെന്നു മതനേതാക്കള്‍ തീരുമാനിക്കണം-കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Kasaragod, Muslim-league, Marriage, IUML, MSF, MYL, Leader, Kannur Abdulla Master, SYS, Kasargodvartha, Wedding: Anti extravagance campaign.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia