city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയത് മറക്കണം പരസ്പരം പഴിപറയുന്നത് ഒഴിവാക്കണം: മുഹമ്മദ് അബ്ദുല്‍ ഖാദര്‍

ചെയര്‍മാന്‍ അല്‍നൂര്‍ അക്കാദമി നെല്ലിക്കട്ട

(www.kasargodvartha.com 13.09.2014) നിക്കാഹ് പള്ളിയിലൊതുക്കണമെന്ന പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അഭിപ്രായവും ആര്‍ഭാട വിവാഹങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ പാസാക്കിയ പ്രമേയവും ഇതേക്കുറിച്ച് കാസര്‍കോട്‌വാര്‍ത്തയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയും വളരെയധികം സ്വാഗതാര്‍ഹമാണ്. ചര്‍ച്ച അതിന്റെ ശരിയായ ദിശയിലൂടെ മുന്നേറിയാല്‍ സമൂഹത്തില്‍ അതിന്റെ ഗുണഫലങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വിവാഹ ധൂര്‍ത്ത് വെറും ചര്‍ച്ചയിലൊതുങ്ങാതെ പ്രാവര്‍ത്തിക തലത്തിലെത്തിക്കാന്‍ എല്ലാ മഹല്ലുകളും യാതൊരു വിഭാഗീയതും കൂടാതെ മുന്നോട്ട് വരണം. മത - രാഷ്ട്രീയ നേതാക്കള്‍ സ്വയം മാതൃക കാട്ടണം.

കഴിഞ്ഞുപോയ കാര്യങ്ങള്‍ മറക്കാനും പരസ്പരം പഴിപറയുന്നത് ഒഴിവാക്കാനും മുന്നോട്ടുള്ള കാര്യങ്ങള്‍ നേരായ വഴിക്ക് കൊണ്ടുപോകാനും കഴിയണം. മുസ്ലിം യൂത്ത് ലീഗ് നേതാക്കളുടെ പ്രസ്താവനകളും കാസര്‍കോട്‌വാര്‍ത്തയിലെ ചര്‍ച്ചകളും സ്തുത്യര്‍ഹമായ മാറ്റങ്ങള്‍ക്ക് കാരണമാകട്ടെ. എല്ലാവരെയും അഭിനന്ദിക്കുന്നു. ഇനിയും ചര്‍ച്ചകള്‍ തുടരണം. ജനങ്ങള്‍ നിങ്ങളുടെ പിന്നിലുണ്ടാവും. സംശയമില്ല.

പാവപ്പെട്ട എത്ര പെണ്‍കുട്ടികള്‍ വിവാഹ പ്രായമായി പുരനിറഞ്ഞ് നില്‍ക്കുന്നു!. സ്ത്രീധനത്തിന്റെ പേരിലും ആര്‍ഭാടങ്ങളുടെ പേരിലും സമൂഹത്തില്‍ നടമാടുന്ന ധൂര്‍ത്തുകള്‍ ഒഴിവാക്കേണ്ടത് തന്നെ. ഇതിനെതിരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആളുകള്‍ തയ്യാറായാല്‍ എത്രയോ പാവപ്പെട്ട പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടുപോകും.

അല്ലാഹു നമ്മുടെ നാട്ടിലെ സമ്പന്നരായ സന്മനസ്സിന്റെ ഉടമകളായ മുതലാളിമാര്‍ക്ക് ഈ മഹത്തായ പാത കാണിച്ചുകൊടുക്കട്ടെ. ഒരു പരിവര്‍ത്തനം ഉണ്ടാകട്ടെ. മനസ്സുരുകി നമുക്കൊന്നായി പ്രാര്‍ത്ഥിക്കാം. പ്രത്യേകിച്ച് ഈ ഹജ്ജ് വേളയില്‍.

വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പഴയത് മറക്കണം പരസ്പരം പഴിപറയുന്നത് ഒഴിവാക്കണം: മുഹമ്മദ് അബ്ദുല്‍ ഖാദര്‍


Keywords : Kasaragod, Kerala, Marriage, Muslim-league, Kasargodvartha, Muhammed Abdul Kader, Wedding anti extravagance campaign: Muhammed Abdul Kader. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia