city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍ഭാട വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ മത - രാഷ്ടീയ നേതൃത്വം ജാഗ്രതപാലിക്കണം: ടി.ഇ.അബ്ദുല്ല

(കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍, കാസര്‍കോട് സംയുക്ത ജമാ അത്ത് ജന.സെക്രട്ടറി)

നിക്കാഹ് പള്ളിയിലൊതുക്കണമെന്ന മുനവ്വറലി ശിഹാബ് തങ്ങളുടെ അഭിപ്രായവും മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ആര്‍ഭാട വിവാഹങ്ങള്‍ ഒഴിവാക്കണമെന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ പ്രമേയവും ഇതു സംബന്ധിച്ച് കാസര്‍കോട് വാര്‍ത്തയില്‍ നടക്കുന്ന സംവാദവും സ്വാഗതാര്‍ഹമാണ്. വിവാഹത്തിന്റെ പേരിലെന്നല്ല, മതപരമോ, രാഷ്ട്രീയ പരമോ, അതല്ലാത്തതോ ആയ ഏതൊരു പരിപാടിയുടെ പേരിലും നടക്കുന്ന ധൂര്‍ത്തും ആര്‍ഭാടവും പാഴ്‌ച്ചെലവും ഒഴിവാക്കേണ്ടതു തന്നെയാണ്.

പട്ടിണിപ്പാവങ്ങളും ദരിദ്രരും ദുരിതമനുഭവിക്കുന്നവരും ധാരാളമുള്ള ഒരു നാടാണ് നമ്മുടേത്. സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനാല്‍ വിവാഹം സ്വപ്‌നമായി മാത്രം അവശേഷിക്കുന്ന അനവധി സഹോദരിമാര്‍ സമൂഹത്തിലുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ആര്‍ഭാടങ്ങളെ മതവിശ്വാസവും സാമൂഹ്യബോധവും ഉള്ള ഒരാള്‍ക്കും ന്യായീകരിക്കാന്‍ സാധിക്കില്ല.

പൊങ്ങച്ചവും പണത്തിന്റ പ്രൗഢിയും കാട്ടാനായി സമ്പന്നര്‍ നടത്തുന്ന വിവാഹ മാമാങ്കങ്ങള്‍ മതനേതാക്കളും രാഷ്ടീയപ്പാര്‍ട്ടി നേതാക്കളും നിരുത്സാഹപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. മഹല്ലുകളിലും ജമാ അത്തുകളിലും പാര്‍ട്ടി തലങ്ങളിലും ബോധവല്‍ക്കരണം ശക്തിപ്പെടുത്തിയും ധൂര്‍ത്തിനെതിരായ സാമൂഹ്യ അവബോധം വളര്‍ത്തിയെടുത്തും ആഡംബരവിവാഹങ്ങളെ തളര്‍ത്താന്‍ സാധിക്കും. ഘട്ടംഘട്ടമായി ഇത്തരം നീക്കങ്ങളിലൂടെ നടത്തുന്ന ബോധവല്‍ക്കരണങ്ങള്‍ സമൂഹത്തിന് വലിയ ഗുണംചെയ്യും.

വിവാഹം പണത്തിന്റെ മേളയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കൂട്ടത്തില്‍ പാവങ്ങളെ സഹായിക്കാനും നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം നടത്തിച്ചുകൊടുക്കാനും താത്പര്യം കാട്ടുന്നത് അഭിനന്ദനാര്‍ഹമാണ്. ധൂര്‍ത്തിനൊപ്പം വിവാഹത്തോടനുബന്ധിച്ച് പല പ്രദേശങ്ങളിലും നടക്കുന്ന വേഷം കെട്ടലും ആട്ടവും കൂത്തും അനിസ്ലാമിക പ്രവര്‍ത്തനങ്ങളും ഇല്ലായ്മ ചെയ്യണം. നേതാക്കള്‍ക്കൊപ്പം അണികളും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനവിഭാഗങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും തങ്ങളാലാവുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരികയും വേണം.

ഏതായാലും വിവാഹം ലളിതമായി നടത്തേണ്ട ഒന്നാണ് എന്ന ഒരു മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കാന്‍ ഈ ചര്‍ച്ചകള്‍ക്ക് സാധിച്ചിട്ടുണ്ട്. അത് തുടരണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia