തീരുമാനിക്കേണ്ടത് വ്യക്തികള്‍: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ
Sep 2, 2014, 12:00 IST
(www.kasargodvartha.com 02.09.2014) വിവാഹം ലളിതമായി നടത്തേണ്ട കാര്യം തീരുമാനിക്കേണ്ടത് വ്യക്തികളാണ്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നിര്‍ദേശവും മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ പാസാക്കിയ പ്രമേയവും യാഥാര്‍ത്ഥ്യമായാല്‍ നിലവിലുള്ള വിവാഹ ധൂര്‍ത്തും ആഭാസങ്ങളും ഇല്ലാതാകും.
കൂട്ടത്തില്‍ ബോധവല്‍ക്കരണവും ശക്തിപ്പെടുത്തണം. ഒറ്റയടിക്ക് എല്ലാം ഇല്ലാതാക്കാന്‍ സാധിക്കില്ല. ക്രമേണ മാറ്റം വരും. ഇപ്പോള്‍ ചില ജമാഅത്ത് പരിധികളില്‍ ആര്‍ഭാട വിവാഹങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ക്രമേണ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കും. ആത്യന്തികമായി ഓരോ വ്യക്തികളും മനസ്സുവെച്ചാല്‍ മാത്രമേ ഇക്കാര്യം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. വ്യക്തികള്‍ക്ക് തങ്ങളുടെ വിവാഹം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.
അങ്ങിനെയാണെങ്കിലും മുസ്ലിം ലീഗ് കൈക്കൊണ്ട തീരുമാനം നേതാക്കളും അണികളും അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. അത് എല്ലാ അര്‍ത്ഥത്തിലും പ്രായോഗികമാകുമെന്നാണ് തന്റെ പ്രതീക്ഷ. മാധ്യമങ്ങളിലെ ലേഖനമെഴുത്ത് കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ശക്തമായ ബോധവല്‍ക്കരണവും നിര്‍ദേശങ്ങളും ഉണ്ടാകണം. അതിലുപരി വ്യക്തികള്‍ ആത്മാര്‍ത്ഥമായി മനസ്സു വെക്കണം. വിവാഹ ധൂര്‍ത്തിനെയും ആഭാസങ്ങളെയും ആരും അനുകൂലിക്കുമെന്ന് തോന്നുന്നില്ല. മാറ്റം അനിവാര്യമാണ്. അത് ഉണ്ടാകും.
വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : N.A. Nellikunnu, MLA, Kasaragod, Marriage, Muslim-league, Kasargodvartha, Wedding: Anti extravagance campaign. Advertisement: