city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമൂഹ്യ വിപത്തായി മാറിയ വിവാഹ ധൂര്‍ത്ത്: എ.പി ഉമ്മര്‍

പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് 

(www.kasargodvartha.com 13.09.2014) മുസ്ലിം സമുദായത്തിലെ സമ്പന്നര്‍ക്കിടയില്‍ നടക്കുന്ന വിവാഹ ധൂര്‍ത്തും ആഭാസങ്ങളും ഇതര സമുദായങ്ങള്‍ കൂടി അനുകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു സാമൂഹ്യ വിപത്താണ് വിവാഹ ധൂര്‍ത്തും അതിലെ ആഭാസങ്ങളും.
അടിയന്തിരമായി ഇക്കാര്യത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേ തീരൂ. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ വിവാഹ ധൂര്‍ത്തിനെതിരെ പ്രമേയം പാസാക്കിയത് ആശാവഹമാണ്. തങ്ങളുടെ ദാരിദ്ര്യം മറച്ചുവെച്ച് കൊണ്ടാണ് പലരും ദുരഭിമാനത്തിന് വേണ്ടി തങ്ങളുടെ മക്കളുടെ വിവാഹം ധൂര്‍ത്തിന്റെ മേളയാക്കി മാറ്റുന്നത്. തലപ്പാടിയില്‍ നിന്ന് തൃക്കരിപ്പൂര്‍ വരെ റോഡിലൂടെ യാത്ര ചെയ്താല്‍ ഇരുവശത്തും കാണുന്ന കൂറ്റന്‍ വീടുകള്‍ സമ്പന്നതയുടെ അടയാളമായി തോന്നാമെങ്കിലും അത് കടബാധ്യത മറച്ചുവെക്കുന്ന ഒരു ചൈനാ വന്‍മതിലാണ്. വിവാഹം ധൂര്‍ത്തിന്റെ പര്യായമാക്കി മാറ്റുന്ന ഇവര്‍ പലപ്പോഴും പാവങ്ങളോട് അനുകമ്പ കാട്ടാനും ഇസ്ലാം നിര്‍ദേശിക്കുന്ന ദാന ധര്‍മങ്ങള്‍ നല്‍കാന്‍ മടികാട്ടുന്നവരുമാണ്.

ചെറുപ്പത്തിലേ തന്നെ തനിക്ക് വിവാഹ ധൂര്‍ത്തിനോട് എതിര്‍പുണ്ടായിരുന്നു. കാഞ്ഞങ്ങാട് ജമാഅത്ത് കമ്മിറ്റി വിവാഹ ധൂര്‍ത്തിനെതിരെ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഒരു പരിധി വരെ അതില്‍ വിജയിക്കാനും സാധിച്ചിട്ടുണ്ട്. വിവാഹ ശേഷം വരനെ ആനയിച്ചു കൊണ്ടു നടത്തുന്ന റാലികള്‍ ആഭാസത്തിന്റെ കൂത്തരങ്ങുകളാണ്. ഇത് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമായി പലപ്പോഴും മാറുന്നു. മറ്റുള്ളവര്‍ക്കിടയില്‍ വെറുപ്പും, സ്പര്‍ദ്ധയും ഉണ്ടാക്കാനും വഴിവെക്കുന്നു.

പരിഷ്‌കൃത സമൂഹത്തിന് മുന്നില്‍ അവമതിപ്പ് ഉണ്ടാക്കാനേ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കൂ. സമ്പന്ന വിഭാഗങ്ങള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴും ഇസ്ലാമിനെയും പ്രവാചക ചര്യയെയും മുസ്ലിം ലീഗിനെയും തെറ്റിദ്ധരിപ്പിക്കാന്‍ വരെ വഴിവെക്കുന്നു. കടുത്ത മത വിരുദ്ധ പ്രവര്‍ത്തനവും പ്രവാചക നിന്ദയുമാണ് ആര്‍ഭാട വിവാഹങ്ങള്‍. നിക്കാഹ് പള്ളിയിലൊതുക്കണമെന്ന മുനവ്വറലി തങ്ങളുടെ അഭിപ്രായം സ്വഗതാര്‍ഹമാണ്. ആ വഴിയിലേക്ക് ചിന്തിക്കാന്‍ ധനാഢ്യരും മുസ്ലിം ലീഗ് നേതാക്കളും തയ്യാറാവണം. സമൂഹത്തിലെ പ്രമാണിമാരും പൗര പ്രമുഖരും ഇക്കാര്യത്തില്‍ കാട്ടുന്ന മാതൃക മറ്റുള്ളവര്‍ പിന്‍പറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. ചുരുക്കത്തില്‍ സമൂഹത്തെ മൊത്തമായി ഗ്രസിച്ചു കൊണ്ടിരിക്കുന്ന വിവാഹ ധൂര്‍ത്തിനെ തുടച്ചു നീക്കാന്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ചര്‍ച്ചകള്‍ വഴിവെക്കുമെങ്കില്‍ അത് വളരെ നല്ല കാര്യമാണെന്നേ പറയാനുള്ളൂ.

കഴിഞ്ഞ ദിവസം ഒരു ഹൈന്ദവ സുഹൃത്ത് എന്നോട് പറഞ്ഞത് നിങ്ങളുടെ സമുദായത്തിലെ ആഡംബര വിവാഹങ്ങള്‍ ഞങ്ങളുടെ കൂട്ടരിലേക്കും പകര്‍ന്നുവെന്നാണ്. ഗാനമേളയും വാഹന അകമ്പടിയും വധൂ വരന്‍മാര്‍ അണിയുന്ന വേഷവും വിരുന്ന് സല്‍ക്കാരവും എല്ലാം ഇപ്പോള്‍ പണക്കൊഴുപ്പിന്റെ പ്രകടനമായി മാറുകയാണ്. പാവങ്ങള്‍ക്കിടയില്‍ നടത്തേണ്ട റിലീഫ് പ്രവര്‍ത്തനം നടത്താതെയാണ് പലരും മക്കളുടെ വിവാഹം പൊടിപൊടിക്കുന്നത്. സ്ത്രീധനവും പവന്‍ കണക്കിന് സ്വര്‍ണവുമില്ലാതെ പാവപ്പെട്ട പെണ്‍കുട്ടികളെ കല്യാണം കഴിക്കാന്‍ ആദര്‍ശ ശുദ്ധിയുള്ള യുവാക്കള്‍ രംഗത്ത് വരണം. സ്വര്‍ണത്തിനും സ്ത്രീധനത്തിനും വിലപേശി പെണ്‍മക്കളുള്ള പാവപ്പെട്ട രക്ഷിതാക്കളെ പാപ്പരാക്കുന്ന ദുസ്ഥിതി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ചര്‍ച്ച വളരെയധികം ഗുണം ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷ.

വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സാമൂഹ്യ വിപത്തായി മാറിയ വിവാഹ ധൂര്‍ത്ത്: എ.പി ഉമ്മര്‍


Keywords : Kasaragod, Muslim-league, Campaign, Marriage, Kerala, AP Ummer, Pravasi League. Wedding anti extravagance campaign: AP Ummer. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia