കണ്ണില്‍ മുളകുപൊടി വിതറി 5 ലക്ഷം തട്ടിയ കേസില്‍ 17 കാരന് പുറമെ ഒരാള്‍കൂടി അറസ്റ്റില്‍
Sep 13, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 13.09.2014) ബേവിഞ്ച സ്റ്റാര്‍ നഗറില്‍ ബൈക്ക് യാത്രക്കാരനെ കണ്ണില്‍ മുളകുപൊടി വിതറി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 17 കാരന് പുറമെ ഒരാള്‍കൂടി അറസ്റ്റില്‍. ചൗക്കി കുന്നിലെ മഹ്ഷൂഖി (24)നെയാണ് ടൗണ്‍ സി.ഐ ടി.പി ജേക്കബിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
കേസിലെ ആറാം പ്രതിയാണ് മഹ്ഷൂഖ്. കേസില്‍ ചൗക്കി ബദര്‍ നഗറിലെ 17 കാരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ഫാറൂഖ് ഒളിവിലാണ്. മറ്റു പ്രതികളായ ഭീമനടിയിലെ സമീര്‍, നാലാംമൈലിലെ ഹക്കീം, ചര്‍ളടുക്കയിലെ സിറാജുദ്ദീന്‍ എന്നിവരെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ബേവിഞ്ച സ്റ്റാര്‍ നഗറിലെ മാര ഹൗസില്‍ സി.എച്ച് ജലീലിനെ ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് ആക്രമിച്ചാണ് പണം തട്ടിയത്. കാറുകളിലും ബൈക്കിലും പിന്തുടര്‍ന്നെത്തിയ സംഘം ജലീലിന്റെ ബൈക്ക് തടഞ്ഞ് കണ്ണില്‍ മുളകുപൊടി വിതറി പണം തട്ടുകയായിരുന്നു.
നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് 17 കാരനെയും മഹ്ഷൂഖിനെയും കുറിച്ച് വിവരം ലഭിച്ചത്. സി.ഐ ടി.പി ജേക്കബ്, എസ്.ഐ ഫിലിപ്പ് തോമസ്, സ്‌ക്വാഡ് അംഗങ്ങളായ സി.കെ ബാലകൃഷ്ണന്‍, കെ. ലക്ഷ്മി നാരായണന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 17 കാരനെ സി.ജെ.എം കോടതി ജുവൈനല്‍ ഹോമിലേക്ക് മാറ്റി. മഹ്ഷൂഖിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് 5 ലക്ഷം തട്ടിയ സംഭവം: 17 കാരന്‍ അറസ്റ്റില്‍
Keywords : Kasaragod, Arrest, Accuse, Police, Bevinja, Mashooq, CH Jaleel.
Advertisement: