കാണാതായ വീട്ടമ്മയ്ക്ക് വേണ്ടി പുഴയില്‍ തിരച്ചില്‍; സാരി കണ്ടെത്തി
Sep 25, 2014, 13:23 IST
നിലേശ്വരം: (www.kasargodvartha.com 25.09.2014) കാണാതായ വീട്ടമ്മയ്ക്ക വേണ്ടി പുഴയില്‍ തിരച്ചില്‍. മടിക്കൈ അങ്കക്കളരിയിലെ ഗോവിന്ദന്റെ ഭാര്യ പാണ്ട്യാട്ട് വീട്ടില്‍ രോഹിണിക്ക് (50) വേണ്ടിയാണ് നീലേശ്വരം മൂലപ്പള്ളി പുഴയില്‍ പോലീസും ഫയര്‍ഫോസും ചേര്‍ന്ന് തിരച്ചില്‍ നടത്തി വരുന്നത്.
രോഹിണിയെ ബുധനാഴ്ച്ച മുതല്‍ കാണാതായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയില്‍ ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ മൂലപ്പള്ളി റെയില്‍വേ പാളത്തിലൂടെ രോഹിണി നടന്നു പോകുന്നത് കണ്ടതായി നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ റെയ്ല്‍വേ പാലത്തിന് സമീപത്ത് നിന്നും 65 രൂപ കണ്ടെത്തി.
തുടര്‍ന്ന് പോലീസും ഫയര്‍ഫോസും പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഇവരുടെ സാരി കണ്ടെത്തിയത്. തിരച്ചില്‍ തുടരുകയാണ്.
Also Read:
ദുബൈ-അല്‍ ഐന്‍ റോഡില്‍ പട്ടാപകല്‍ കൊലപാതകം
Keywords: Nileshwaram, Missing, Woman, River, Research, Kasaragod, Kerala, Search for missing woman in river.
Advertisement:
ദുബൈ-അല്‍ ഐന്‍ റോഡില്‍ പട്ടാപകല്‍ കൊലപാതകം
Keywords: Nileshwaram, Missing, Woman, River, Research, Kasaragod, Kerala, Search for missing woman in river.
Advertisement: