കുമ്പളയില്‍ ബൈക്കില്‍ കറങ്ങുകയായിരുന്ന 16 കാരിയെയും 32 കാരനെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു
Sep 4, 2014, 22:30 IST
കുമ്പള: (www.kasargodvartha.com 04.09.2014) കുമ്പളയില്‍ ബൈക്കില്‍ കറങ്ങുകയായിരുന്ന 16 കാരിയെയും 32 കാരനെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. വ്യാഴാഴ്ച നാല് മണിയോടെയാണ് സംഭവം.
കുമ്പള ഗവ ആശുപത്രിക്ക് സമീപത്തെ യുവാവിനെയും കുമ്പള പരിസരത്തെ പെണ്‍കുട്ടിയെയുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ ബദരിയ നഗറില്‍ വെച്ച് പിടികൂടിയത്. ഇതിനിടയില്‍ യുവാവിന്റെ ബന്ധുവീട്ടില്‍ അഭയം തേടിയ ഇരുവരെയും പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി ബന്ധുക്കളെത്തി പോലീസിനെ ധരിപ്പിച്ചതിനാല്‍ വൈകുന്നേരം ആറ് മണിയോടെ ഇരുവരെയും വിട്ടയക്കുകയായിരുന്നു.

Keywords : Kasaragod, Kumbala, Natives, Police, Love, Bike, Youth, Family House.