മകളുടെ ഫേസ്ബുക്ക് പ്രണയം; പരിഹാരം തേടി മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍, 2 യുവാക്കള്‍ കസ്റ്റഡിയില്‍
Sep 21, 2014, 18:01 IST
കാസര്‍കോട്: (www.kasargodvartha.com 21.09.2014) ഫേസ്ബുക്കിലൂടെ പ്രണയത്തിലായ 17 കാരിയുടെ മാതാപിതാക്കള്‍ പ്രശ്‌ന പരിഹാരത്തിനായി പോലീസ് സ്‌റ്റേഷനില്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്മാരായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബേള സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കാമുകന്മാരെ ചോദ്യം ചെയ്യാനായി ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയുടെ കൈയ്യില്‍ പുതിയൊരു മൊബൈല്‍ ഫോണ്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രണയ കഥ പുറത്തായത്. അണങ്കൂര്‍ സ്വദേശിയായ 20 കാരനുമായാണ് പെണ്‍കുട്ടിക്ക് ഫേസ്ബുക്കിലൂടെ ആദ്യം പ്രണയമുണ്ടായതെന്ന് പറയുന്നു. എന്നാല്‍ ഫോണ്‍ നല്‍കിയത് കേളുഗുഡെ സ്വദേശിയായ മറ്റൊരു യുവാവുമാണ്.
കേളുഗുഡെ സ്വദേശി ഒരു പടക്ക കടയിലെ ജീവനക്കാരനും കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയുമാണ്. പെണ്‍കുട്ടിയുടെ നീക്കങ്ങളില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ പ്രശ്‌നം കൈവിടും മുമ്പ് മകളെ നേരായ വഴിക്ക് കൊണ്ടുവരാന്‍ ഉപദേശിക്കണമെന്നാവശ്യപ്പെട്ടാണ് സ്‌റ്റേഷനിലെത്തിയത്. അപ്പോഴാണ് രണ്ട് യുവാക്കള്‍ ഒരേ സമയം പെണ്‍കുട്ടിയെ വലയിലാക്കിയതായി വിവരം ലഭിച്ചത്.
ഫേസ്ബുക്കിലൂടെയുള്ള ചാറ്റിംഗും മൊബൈല്‍ ഫോണിലൂടെയുള്ള സംസാരവും തുടര്‍ന്നാണ് പെണ്‍കുട്ടിയെ യുവാക്കള്‍ പ്രണയച്ചരടില്‍ കുരുക്കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Love, Police, Parents, Mobile, Anangoor, Kelugudde, facebook,Facebook love: 3 in police custody.
Advertisement: