അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Sep 27, 2014, 21:33 IST
വിദ്യാനഗര്‍: (www.kasargodvartha.com 27.09.2014) ഭാര്യ ജമീല (24) യുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകണേ എന്ന പ്രാര്‍ത്ഥനയിലാണ് ഓട്ടോ ഡ്രൈവറായ നാല്‍ത്തടുത്ത സ്വദേശി അബ്ദുല്ല. ജമീലയ്ക്ക് പിടിപെട്ട രക്താര്‍ബുദമാണ് ഈ യൗവ്വനത്തിലും അബ്ദുല്ലയെ തളര്‍ത്തുന്നത്. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ജമീലയുടെ രോഗം ഭേദമാക്കണമെങ്കില്‍ ആറ് ലക്ഷത്തോളം രൂപ വേണം. നിര്‍ധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ് ഈ തുക. രണ്ട് ലക്ഷം രൂപ കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും അനുവദിച്ചെങ്കിലും ബാക്കി വരുന്ന നാല് ലക്ഷത്തോളം രൂപ കണ്ടെത്താനാകാതെ നിസ്സഹായനായി കണ്ണീരൊലിക്കുകയാണ് അബ്ദുല്ല.
നിര്‍ധന കുടുംബത്തില്‍ പെട്ട ജമീല മുള്ളേരിയ ഗാഡുഗുഡെയിലെ ആമിനയുടെയും മുഹമ്മദിന്റെയും മകളാണ്. രണ്ട് വയസുള്ള ആഇശത്ത് അസ്‌ന ഉമ്മയ്ക്ക് പിടിപെട്ട അസുഖം എന്താണെന്നറിയാതെ തുള്ളിച്ചാടി നടക്കുകയാണ്. ആശുപത്രിയിലും ചികിത്സയ്ക്കിടയിലും മറ്റും അവള്‍ ഉമ്മയുടെ ലാളന കിട്ടാതെ വരുമ്പോള്‍ നിലക്കാതെ കരയും. ഇതുകണ്ട് അബ്ദുല്ലയ്ക്ക് ആശ്വസിപ്പിക്കാന്‍ മാത്രമേ സാധിക്കുന്നൂള്ളൂ.
ഓട്ടോ ഓടിച്ച് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജമീലയ്ക്ക് ആശുപത്രിയില്‍ താങ്ങായി കഴിയുന്ന അബ്ദുല്ലയ്ക്ക് ഇപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ പട്ടിണിയുടെ വക്കിലെത്തിയിരിക്കുകയാണ് ഈ കുടുംബം.
ജമീലയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി നാട്ടുകാര്‍ യോഗം ചേര്‍ന്ന് സി.ബി മുഹമ്മദ് ഹാജി ചെയര്‍മാനും, മുഹമ്മദ് ഹനീഫ കണ്‍വീനറും, മുനീര്‍ ചൂരി ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജമീലയ്ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ 9895101033, 9846735343, 9995995269 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords : Kasaragod, Vidya Nagar, Kindness-seeking, Family, Auto-rickshaw, Driver, Hospital, Treatment, Wife, Jameela, Abdulla.