കാസര്‍കോട്ടുകാരെ കര്‍ണാടകയില്‍ വടിവാള്‍ വീശി കൊള്ളയടിക്കാന്‍ ശ്രമം
Sep 12, 2014, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2014) കാസര്‍കോട് സ്വദേശികളായ അഞ്ച് പേര്‍ സഞ്ചരിച്ച കാര്‍ കര്‍ണാടക ഹുള്‍സൂരില്‍ തടഞ്ഞു നിര്‍ത്തി വടിവാള്‍ വീശി കൊള്ളയടിക്കാന്‍ ശ്രമം. തന്ത്രപരമായ നീക്കത്തിലൂടെ രക്ഷപ്പെട്ട കാസര്‍കോട് സ്വദേശികള്‍ സംഭവം സംബന്ധിച്ച് ഹുള്‍സൂര്‍ പോലീസില്‍ പരാതി നല്‍കി.
അടുക്കത്ത്ബയലിലെ അബ്ദുര്‍ റഹ് മാന്‍ (34), ചൗക്കി സ്വദേശികളായ സുലൈമാന്‍ (34), ഷാഫി (44), ചേരൂരിലെ അഹ് മദ് (45), മാന്യയിലെ ലത്വീഫ് (32) എന്നിവര്‍ സഞ്ചരിച്ച റിറ്റ്‌സ് കാറാണ് വ്യാഴാഴ്ച അര്‍ദ്ധ രാത്രി ഹുള്‍സൂര്‍ ദേശീയപാതയില്‍ ഹ്യുണ്ടായ് കാറിലെത്തിയ ഏഴംഗ സംഘം തടഞ്ഞ് നിര്‍ത്തിയത്.
വടിവാള്‍ ഉള്‍പെടെയുള്ള മാരകായുധങ്ങള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. തങ്ങളെ അക്രമിച്ച് കൊള്ളയടിക്കാനാണ് ശ്രമമെന്ന് മനസിലാക്കിയ അബ്ദുര്‍ റഹ് മാനും സംഘവും കാര്‍ പിന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. അബ്ദുര്‍ റഹ് മാനാണ് കാര്‍ ഓടിച്ചിരുന്നത്. അബ്ദുര്‍ റഹ് മാന്‍ പണിയുന്ന വീടിന് വേണ്ടി ഗ്രാനൈറ്റ് വാങ്ങാന്‍ ബാംഗ്ലൂരിലേക്ക് പോയി മടങ്ങുകയായിരുന്നു ഇവര്‍. ഹൈവേ കൊള്ളക്കാരാണ് ഹ്യുണ്ടായ് കാറിലെത്തിയതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അബ്ദുര്‍ റഹ് മാനും മറ്റുള്ളവരും കാസര്‍കോട്ടെത്തിയത്.
ജമ്മുകശ്മീരില്‍ ഒരു ലക്ഷം പേരെ രക്ഷപ്പെടുത്തി
Keywords: Kasaragod, Kerala, Karnataka, Robbery, National highway, Police, Complaint,
Advertisement: