ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് മഞ്ചേശ്വരത്ത് അപകടത്തില്‍ പെട്ടു
Sep 17, 2014, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 17.09.2014) ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് മഞ്ചേശ്വരത്ത് അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ജനറല്‍ ആശുപത്രിയിലെ ഒരു രോഗിയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തിരിച്ചു വരുമ്പോള്‍ ഒരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ വയലിലേക്കു മറിയുകയായിരുന്നു.
െ്രെഡവര്‍ പ്രശാന്ത് മാത്രമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് രോഗിയെയും കൊണ്ട് ആംബുലന്‍സ് ജനറല്‍ ആശുപത്രിയില്‍ നിന്നു പുറപ്പെട്ടത്. ആംബുലന്‍സ് സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം ജനറല്‍ ആശുപത്രിയില്‍ അറിഞ്ഞത്.
ഏക ആംബുലന്‍സ് അപകടത്തില്‍ പെട്ടതോടെ ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ആംബുലന്‍സില്ലാത്ത സ്ഥിതിയാണ്. മറ്റൊരു ആംബുലന്‍സ് തകരാറായി അഞ്ചു മാസമായി വര്‍ക്കു ഷോപ്പിലാണ്.
Also read:
ഐസില്‍ മാര്‍പാപ്പയെ ലക്ഷ്യമിടുന്നു
Keywords : Ambulance, General-hospital, Accident, Kerala, Kasaragod, Uppala, Ambulance accident.
Advertisement: