7 ജില്ലകളില്‍ വ്യാജസ്വര്‍ണം വിറ്റ സംഘത്തിലെ 3 പേര്‍ കാസര്‍കോട്ട് അറസ്റ്റില്‍
Sep 29, 2014, 13:40 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2014) വ്യാജസ്വര്‍ണം വില്‍ക്കുന്ന സംഘത്തിലെ മൂന്ന് പേരെ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തും സംഘവും അറസ്റ്റുചെയ്തു. പാലക്കാട് കോങ്ങാട്ടെ സക്കീര്‍ ഹുസൈന്‍ (40), കാസര്‍കോട് പടഌയിലെ ഇബ്രാഹിം ഹാരിസ് എന്ന പടഌഹാരിസ് (40), എരിയാലില്‍ താമസക്കാരനായ കീഴൂരിലെ ഹസന്‍ (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവര്‍ ഏഴ് ജില്ലകളില്‍ വ്യാജസ്വര്‍ണം വിറ്റതായി സമ്മതിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ജ്വല്ലറികളിലുമാണ് വ്യാജ സ്വര്‍ണം നല്‍കി കബളിപ്പിച്ചത്. 25 ലക്ഷം രൂപയുടെ വ്യാജ സ്വര്‍ണം ഇവര്‍ വിറ്റതായി പോലീസിനോട് സമ്മതിച്ചു. കോടികണക്കിന് രൂപയുടെ സ്വര്‍ണം ഇവര്‍ വിറ്റതായാണ് പോലീസ് സംശയിക്കുന്നത്. ചെര്‍ക്കളയിലെ ചെമ്മണ്ണൂര്‍ ഫൈനാന്‍സില്‍ പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒന്നേക്കാല്‍ പവന്‍ വീതമുള്ള 11 സ്വര്‍ണ വളകള്‍ തൃശ്ശൂരിലെ ഒരു പാര്‍ട്ടിക്ക് നല്‍കിയതായി ഇവര്‍ മൊഴിനല്‍കി. തൃശ്ശൂരിലെ ഒരു പാര്‍ട്ടിക്ക് ലഭിച്ച സ്വര്‍ണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇവര്‍ കാസര്‍കോട്ടെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.
തൃശ്ശൂരിലെ മുരികേശനാണ് 916 ഹാള്‍മാര്‍ക് ഉണ്ടാക്കി വ്യാജ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് സംഘത്തിന് നല്‍കിയതെന്നും വ്യക്തമായി. മുരുകേശനെ തൃശ്ശൂര്‍ പോലീസിന്റെ സഹായത്തോടെ കാസര്‍കോട് പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പയ്യന്നൂരിലെ സഹകരണ ബാങ്ക്, ചെര്‍ക്കള ചെമ്മണ്ണൂര്‍ ഫിനാന്‍സ്, ചെര്‍ക്കളയിലെ മിനി മുത്തൂറ്റ് ഫിനാന്‍സ്, വയനാട്ടിലെ ഏതാനും ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പണയംവെച്ച 140 പവനോളം വ്യാജ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ അറസ്റ്റുചെയ്ത സംഘത്തില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍ ചവറ, സിനീഷ് സിറിയക്ക്, സുനില്‍ അബ്രഹാം, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.
Related News:
മുരുകന്റേത് ഒറിജിനലിനെ വെല്ലുന്ന 916 വ്യാജ സ്വര്‍ണം; കാസര്‍കോട്ട് അറസ്റ്റിലായ സംഘം സമ്പാദിച്ചത് കോടികള്‍