രാത്രി 12 ആടുകളെ കൂട്ടുന്ന ഷെഡ്ഡ് പകല്‍ ആറ് കുട്ടികളുടെ അംഗന്‍വാടി!
Aug 16, 2014, 13:27 IST
കുമ്പള: (www.kasargodvartha.com 16.08.2014) രാത്രിയില്‍ 12 ആടുകളെ കൂട്ടിയിടുന്ന ഷെഡ്ഡ് പകല്‍ ആറ് കുട്ടികള്‍ പഠിക്കുന്ന അംഗന്വാടിയാകുന്നു. മഞ്ചേശ്വരം പഞ്ചായത്തിലെ 11ാം വാര്‍ഡായ പിരാരെ മൂലയിലാണ് ആട്ടിന്‍ കൂടും അംഗന്‍വാടിയും ഒന്നായിരിക്കുന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഷെഡ്ഡിനാണ് രാത്രിയും പകലും ഈ വേഷപ്പകര്‍ച്ച.
രാവിലെ ആടുകളെ മേയാന്‍ വിടുമ്പോള്‍ ആട്ടിന്‍ കാഷ്ടവും മൂത്രവും അടിച്ചുവാരിയും കഴുകിയും ആണ് രാവിലെ ഇവിടെ അംഗന്‍വാടി പ്രവര്‍ത്തനമാരംഭിക്കുന്നത്. കുട്ടികള്‍ക്കുള്ള അരിയും പയറും പാത്രങ്ങളും ഷെഡ്ഡിന്റെ ഒരു ഭാഗത്തു തന്നെയാണ് സൂക്ഷിക്കുന്നത്. ആടുകളുടെ രൂക്ഷഗന്ധം തങ്ങി നില്ക്കുന്ന അന്തരീക്ഷത്തിലാണ് കുട്ടികള്‍ക്ക് ഷെഡ്ഡില്‍ പഠിക്കേണ്ടി വരുന്നത്. ഇത് ആരോഗ്യ പ്രശ്നമുണ്ടാക്കുമോ എന്നാണ് ഭീതി.
ഇതിനെതിരെ ഗ്രാമസഭയിലടക്കം പരാതി ഉയര്‍ന്നെങ്കിലും പഞ്ചായത്ത് അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. സൗകര്യമുള്ളവര്‍ മാത്രം കുട്ടികളെ അയച്ചാല്‍ മതിയെന്ന ധാര്‍ഷ്ട്യം കലര്‍ന്ന പ്രതികരണമാണ് അധികൃതര്‍ നടത്തുന്നത്. ഷെഡ്ഡില്‍ ആടുകളെ കൂട്ടുന്നത് ഒഴിവാക്കാന്‍ കെട്ടിട ഉടമയും തയ്യാറാവുന്നില്ല.
അധികൃതരുടെ പിടിപ്പുകേടും ക്രൂരതയും തുടരുമ്പോള്‍ പാവപ്പെട്ടവരുടെ മക്കളായ പിഞ്ചുകുട്ടികള്‍ മറ്റു വഴികാണാതെ വിഷമിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ടില്‍ ധാരാളിത്തം കാട്ടാനും കട്ടുമുടിക്കാനും മത്സരിക്കുന്ന ഭരണ വര്‍ഗം അംഗന്‍വാടിക്കു സ്വന്തം കെട്ടിടമുണ്ടാക്കുന്നതില് കാട്ടുന്ന അലംഭാവത്തിനെതിരെ മനുഷ്യ സ്നേഹികള്‍ രംഗത്തു വരേണ്ടിയിരിക്കുന്നു.
താലിബാന് പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Kumbala, Goat, Class, Study, Students, Manjeshwaram,
Advertisement: