ചായയില്‍ മയക്കുമരുന്ന് നല്‍കി നീലേശ്വരം സ്വദേശികളെ ട്രെയിനില്‍ കൊള്ളയടിച്ചു
Aug 4, 2014, 09:12 IST
നീലേശ്വരം: (www.kasargodvartha.com 04.08.2014) ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന നീലേശ്വരം സ്വദേശികളായ കുടുംബത്തെ ചായയില്‍ മയക്കുമരുന്ന് നല്‍കി സ്വര്‍ണവും പണവും കൊള്ളയടിച്ചു. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനായ നീലേശ്വരത്തെ ബാലകൃഷ്ണന്‍ (59), ഭാര്യ ജയശ്രീ (52), ഇവരുടെ മകന്റെ ഭാര്യാമാതാവ് ഗാസിയബാദ് ഇന്ദിരാപുരം നിവാസി ലില്ലി (50) എന്നിവരെയാണ് കൊള്ളയടിച്ചത്.
ഇവരുടെ 15 പവന്റെ ആഭരണങ്ങള്‍, 22,000 രൂപ, രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. സ്ത്രീകളുടെ ആഭരണങ്ങള്‍ പൊട്ടിച്ചും മുറിച്ചും കൈക്കലാക്കുകയായിരുന്നു. ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട് സൗഹൃദത്തിലായ രണ്ട് യുവാക്കളാണ് കൊള്ളയടിച്ചതെന്ന് പറയുന്നു.
ഇവര്‍ പകര്‍ന്ന് നല്‍കിയ ചായ കുടിച്ചതോടെ മൂന്ന് പേരും അബോധാവസ്ഥയിലാവുകയായിരുന്നു. മൂവരേയും ചിപ്ലൂണിലെ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലകൃഷ്ണനും ജയശ്രീക്കും ഞായറാഴ്ച വൈകിട്ട് വരേയും ബോധം തെളിഞ്ഞില്ല. പൂര്‍ണമായും ബോധം കെടാതിരുന്ന ലില്ലിയാണ് സംഭവം വിവരിച്ചത്.
ലില്ലിക്ക് കടുത്ത തലവേദനയും ശാരീരിക അവശതയുമുണ്ട്. ശനിയാഴ്ച നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട മംഗള എക്‌സ്പ്രസിലെ എസ് 10 ബോഗിയിലെ യാത്രക്കാരായിരുന്നു കൊള്ളയടിക്കപ്പെട്ടത്. ഫരീദാബാദ് കഴിഞ്ഞപ്പോള്‍ തങ്ങളുടെ തൊട്ടടുത്ത സീറ്റുകളില്‍ വന്നിരുന്ന 22 ഉം 25 ഉം വയസ് തോന്നിക്കുന്ന യുവാക്കളാണ് പരിചയപ്പെട്ടതിന് ശേഷം ചായ നല്‍കിയതെന്നും അത് കഴിച്ചപ്പോഴാണ് തങ്ങള്‍ ബോധം കെട്ടതെന്നും ലില്ലി പറഞ്ഞു.
നീലേശ്വരം വലിയത്തറ സ്വദേശിയായ ബാലകൃഷ്ണനും ഭാര്യയും ഡല്‍ഹിയില്‍ പോയി മടങ്ങുകയായിരുന്നു. ലില്ലി തന്റെ തൃശൂരിലുള്ള പേരക്കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകാന്‍ ഇവര്‍ക്കൊപ്പം പോയതായിരുന്നു. ഇവരുടെ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Also Read:
ഗാസയില്‍ 7 മണിക്കൂര്‍ വെടിനിര്‍ത്തല്‍
Keywords: Kasaragod, Neeleshwaram, Train, Robbery, Gold, Cash, Family, New Delhi, Hospital, Robbery in train.
Advertisement: