city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാരക രോഗത്തിനു 7ാം ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്ന ഹംസയ്ക്ക് ഉദാരമതികളുടെ സഹായ ഹസ്തം

കാസര്‍കോട്: (www.kasargodvartha.com 04.08.2014) മാരകരോഗം വേട്ടയാടുന്ന ഹംസയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്ന് കാരുണ്യഹസ്തം. സാമൂഹ്യ പ്രവര്‍ത്തകനായ നാങ്കി ജബ്ബാറിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ഒരു ലക്ഷത്തില്‍പരം രൂപ ഹംസയുടെ എക്കൗണ്ടിലേക്കു അയച്ചു കൊടുത്തിട്ടുണ്ട്. മറ്റു ചില പ്രവാസി സുഹൃത്തുക്കളും ഹംസയ്ക്ക് സഹായം എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഹംസയ്ക്ക് സഹായമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

രോഗത്തില്‍ നിന്നു മുക്തി നേടാന്‍ ഏഴാമത്തെ ശസ്ത്രക്രിയ്ക്ക് വിധേയനാകാന്‍ ഹംസയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും അതിനു ചുരുങ്ങിയത് ഏഴു ലക്ഷത്തോളം രൂപ ചെലവുകണക്കാക്കുകയും ചെയ്തിട്ടുണ്ട്.  എന്നാല്‍ ഇത്രയും തുക കണ്ടെത്താനുള്ള വഴികാണാതെ ഹംസ ദുഃഖിക്കുന്ന സാഹചര്യത്തിലാണ് ഉദാരമതികള്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്. തലച്ചോറിലെ ട്യൂമറാണ്   ഹംസയെ വേട്ടയാടുന്നത്. ഹംസയുടെ ദുരിത കഥ കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു.

നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് 38 കാരനായ ഹംസയും ഭാര്യയും പറക്കമുറ്റാത്ത മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീടില്ലാത്തതും ഹംസയെ വീണ്ടും തളര്‍ത്തുന്നു.

ഈയിടെ മുംബൈയിലെ ഹിന്ദുജാ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ്  ഹംസയോട് ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

മനുഷ്യ സ്‌നേഹികള്‍ വിചാരിച്ചാല്‍ ഏഴു ലക്ഷം രൂപ ഉടന്‍ സ്വരൂപിക്കാനും ശസ്ത്രക്രിയയ്ക്ക് വിധേയനാകാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും കഴിയുമെന്നാണ് ഹംസയുടേയും കുടുംബത്തിന്റേയും പ്രത്യാശ.

മതിയായ ചികിത്സയിലൂടെ  ഹംസയെ പൂര്‍ണമായും രോഗവിമുക്തനാക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഡോക്ടര്‍മാര്‍. നേരത്തേ ക്യാന്‍സറാണ ഹംസയെ ബാധിച്ചിരുന്നത് എന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും തലച്ചോറിലെ ട്യൂമറാണ് അസുഖമെന്നാണ് ഒടുവില്‍ മുംബൈയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. അതിനാല്‍ ഭയപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സഹായങ്ങള്‍ Kousar P. Hamza, A/c NO: 50213728254, Allahabad Bank (Kasaragod branch). IFSC code: ALLA0212380 എന്ന അക്കൗണ്ടിലേക്കു അയക്കാം.

9048154598 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടും സഹായങ്ങള്‍ എത്തിക്കാവുന്നതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മാരക രോഗത്തിനു 7ാം ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്ന ഹംസയ്ക്ക് ഉദാരമതികളുടെ സഹായ ഹസ്തം

Related News: 
രോഗം പിടിമുറുക്കിയ ഹംസയ്ക്കും മകനും വേണം, കനിവുള്ളവരുടെ കൈത്താങ്ങ്


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia