തളങ്കരയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍; ദുരന്തം ഒഴിവായി
Aug 3, 2014, 18:14 IST
കാസര്‍കോട്: (www.kasargodvartha.com 03.08.2014) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനടുത്ത് പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ചരക്ക് വണ്ടി കടന്നുപോയതിന് ശേഷമാണ് വിള്ളല്‍ ശ്രദ്ധയില്‍ പെട്ടത്.
മാലിക് ദീനാര്‍ പള്ളിക്ക് മുന്‍വശത്തെ ഓവര്‍ ബ്രിഡ്ജിന് മുകളില്‍ ഒന്നാം നമ്പര്‍ പാളത്തിലാണ് വിള്ളലുണ്ടായത്. പാളം പരിശോധനയ്‌ക്കെത്തിയ റെയില്‍വെ ജീവനക്കാരാണ് വിള്ളല്‍ കണ്ടത്. ഉടന്‍ നന്നാക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു.
വിള്ളല്‍ യഥാസമയം ശ്രദ്ധയില്‍ പെട്ടതിനാലാണ് ദുരന്ത സാധ്യത ഒഴിവായത്. പാളത്തിലെ ഒരു ട്രാക്ക് പൊട്ടിയ നിലയിലായിരുന്നു. സംഭവം സംബന്ധിച്ച് റെയില്‍വെ അന്വേഷണം ആരംഭിച്ചു.

Keywords : Kasaragod, Thalangara, Train, Railway-track, Natives, Kerala, Accident.