ആസിഫ് ചെറുപ്രായത്തില്‍ തന്നെ കഞ്ചാവിന് അടിമപ്പെട്ട് കുറ്റക്യത്യങ്ങളില്‍ ഏര്‍പെട്ടയാള്‍
Aug 2, 2014, 10:36 IST
മഞ്ചേശ്വരം: (www.kasargodvartha.com 02.08.2014) ബാംഗ്ലൂരില്‍ വെച്ച് കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ആസിഫ് വളരെ ചെറുപ്പത്തില്‍ തന്നെ കഞ്ചാവിന് അടിമപ്പെട്ട് കുറ്റക്യത്യങ്ങളില്‍ ഏര്‍പെട്ടയാളായണെന്ന് പോലീസ് പറഞ്ഞു. 'ദിക്കി അമ്മി' യുടെ സംഘത്തില്‍പെട്ട് ടിപ്പര്‍ ലോറി മോഷണത്തില്‍ ഏര്‍പെട്ട ആസിഫ് പിന്നീട് എല്ലാ കുറ്റക്യത്യങ്ങളിലും ആട്ടഗോളി അമ്മി എന്ന അമ്മിയുടെ ഉറ്റ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ രമേശനെ ആക്രമിച്ചതിലും മഞ്ചേശ്വരം എസ്.ഐ യെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലും കൂട്ടത്തില്‍ നിന്നും മാറിപ്പോയ കുപ്രസിദ്ധ ഗുണ്ട ജിയയെ വെട്ടിയ കേസിലും പൈവളിഗെയില്‍ കടയില്‍ കയറി ഒരാളെ വെട്ടിയ കേസിലും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അസീസിന്റെ കൊലപാതകത്തെ തുടര്‍ന്ന് രണ്ടു വീടുകള്‍ അടിച്ചു പൊളിച്ച് വാഹനങ്ങള്‍ തകര്‍ത്ത കേസിലും പ്രതിയാണ്.
എതിര്‍ സംഘാംഗങ്ങളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിലും കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2013 ല്‍ നടന്ന നാലര ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയ കേസിലും നിരവധി പൂഴി കടത്ത് കേസുകളിലും ഉള്‍പെട്ട ആസിഫിന് കന്യാനയില്‍ നടന്ന കൊലപാതക ശ്രമ കേസിലും വ്യക്തമായ പങ്കുണ്ടെന്നും ഡി.വൈ.എസ്.പി വെളിപ്പെടുത്തി.
Also Read:
മലിന് ദുരന്തം: 70 മൃതദേഹങ്ങള്‍ കണ്ടെടുത്തു
Keywords: Kasaragod, Manjeshwaram, Arrest, DYSP, Asif, Bangalore,
Advertisement: