ബദിയഡുക്ക സംഘര്‍ഷം; 6 പേര്‍ അറസ്റ്റില്‍, 50 പേര്‍ക്കെതിരെ കേസ്
Aug 10, 2014, 15:41 IST
ബദിയഡുക്ക: (www.kasargodvartha.com 10.08.2014) ബദിയഡുക്ക ടൗണില്‍ ചരക്കുമായി വന്ന ലോറിയുടെ താക്കോല്‍ പോലീസ് ഊരിയെടുത്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ കേസെടുത്തു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. നീര്‍ച്ചാല്‍ തല്‍പണയിലെ രാജേഷ് (27), മൂക്കംപാറയിലെ സുധാമ (35), ഉളിയത്തടുക്കയിലെ ഹരീഷ് (35), വിദ്യാഗിരിയിലെ അബ്ദുല്ല (40), മാന്യയിലെ നാഗേഷ് (38), മൂക്കംപാറയിലെ അനന്തു (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ബദിയഡുക്ക ടൗണിലെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിന്റെ കടയിലേക്ക് സാധനങ്ങളുമായി വന്ന മിനി ലോറിയുടെ താക്കോല്‍ ബദിയഡുക്ക എസ്.ഐ ഊരിയെടുത്തതാണ് സംഘര്‍ഷത്തിന് തുടക്കമായത്. ലോറി റോഡരികില്‍ നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്തതിനാണത്രെ എസ്.ഐ വണ്ടിയുടെ താക്കോല്‍ ഊരിക്കൊണ്ട് പോയത്. എന്നാല്‍ ഇത് അനീതിയാണെന്ന് ആരോപിച്ച് നാട്ടുകാരും വ്യാപാരികളും പോലീസിനെതിരെ രോഷം പ്രകടിപ്പിക്കുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തു. അതിനിടെ പോലീസ് ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ ലാത്തി വീശി.
സംഭവമറിഞ്ഞ് കാസര്‍കോട്ട് നിന്ന് കൂടുതല്‍ പോലീസെത്തുകയും ചെയ്തു. അതിനിടെ എസ്.ഐ ഊരിക്കൊണ്ട് പോയ താക്കോല്‍ എ.എസ്.ഐ യുടെ കൈവശം കൊടുത്ത് വിട്ടെങ്കിലും അത് വാങ്ങാന്‍ െ്രെഡവര്‍ കൂട്ടാക്കിയില്ല. എസ്.ഐ തന്നെ താക്കോല്‍ തരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഒടുവില്‍ പോലീസും വ്യാപാരി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താക്കോല്‍ തിരിച്ച് കൊടുക്കുകയും ജനക്കൂട്ടം പിരിഞ്ഞ് പോവുകയും ചെയ്തു. അര മണിക്കൂറോളം ബദിയഡുക്ക ടൗണില്‍ റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. റോഡ് തടസപ്പെടുത്തിയതിനും സംഘം ചേര്‍ന്നതിനുമാണ് ആല്‍ക്കൂട്ടത്തിനെതിരെ പോലീസ് കേസെടുത്തത്.
ടൗണില്‍ കയറ്റിറക്കിന് സൗകര്യമില്ലാത്തതും വാഹനങ്ങളുടെ അശാസ്ത്രീയ പാര്‍ക്കിംഗും പലപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നു. ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. അതേ സമയം ബദിയഡുക്ക എസ്.ഐ യുടെ ഭാഗത്ത് നിന്ന് പലപ്പോഴും പ്രകോപനപരമായ സംസാരവും പ്രവര്‍ത്തിയും ഉണ്ടാകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
Also Read:
കെയ്റോ വിടുമെന്ന് പലസ്തീന് പ്രതിനിധി സംഘത്തിന്റെ ഭീഷണി
Keywords: Kasaragod, Badiyadukka, Complaint, Police, Time, Clash, S.I, Case, Arrest,
Advertisement: