ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു
Jul 2, 2014, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2014) ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ താമസിക്കുന്ന പത്മനാഭയുടെ മകള്‍ ശില്‍പ (25)യാണ് മരിച്ചത്.
നേരത്തെ കാഞ്ഞങ്ങാട് ചെമ്മണ്ണൂര്‍ ധനകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന ശില്‍പ സഹ ജീവനക്കാരനായ കാഞ്ഞങ്ങാട്ടെ കാരാട്ടുവയല്‍ സ്വദേശി ലക്ഷ്മീശനുമായി പ്രണയത്തിലായിരുന്നു. ഇതേതുടര്‍ന്ന് ലക്ഷ്മീശനെ കാഞ്ഞങ്ങാട്ടെ ശാഖയില്‍ നിന്നും കാസര്‍കോട്ടേക്ക് ഈയിടെ സ്ഥലംമാറ്റി. ഇതിനിടയില്‍ ശില്‍പ മറ്റൊരു ധനകാര്യ സ്ഥാപനത്തിന്റെ പള്ളിക്കര ശാഖയില്‍ ജോലിക്ക് കയറി. ലക്ഷ്മീശനെ അന്വേഷിച്ച് ശില്‍പ ചെര്‍ക്കളയില്‍ ചെല്ലാറുണ്ടായിരുന്നെന്നും പറയുന്നു. ഇതിനിടയില്‍ ശില്‍പ ലക്ഷ്മീശന് വലിയൊരു തുക കടമായി നല്‍കിയതായും വിവരമുണ്ട്.
ഈയടുത്ത് ലക്ഷ്മീശനെ കാണാന്‍ ചെര്‍ക്കളയില്‍ എത്തിയ ശില്‍പയോട് തന്നെ ഇനി കാണാന്‍ വരരുതെന്ന് ലക്ഷ്മീശന്‍ പറഞ്ഞു. ഇരുവരും അന്ന് കലഹിച്ചാണ് പിരിഞ്ഞത്. രണ്ടാഴ്ച മുമ്പ് വീണ്ടും ചെര്‍ക്കളയിലെത്തിയ ശില്‍പ കടം നല്‍കിയ പണം തിരികെ വേണമെന്ന് ലക്ഷ്്മീശനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ പണം തിരികെ ലഭിക്കാതെ താന്‍ തിരികെ പോകില്ലെന്ന് വാശി പിടിച്ച ശില്‍പയെ ലക്ഷ്മീശന്‍ സ്‌നേഹം നടിച്ച് തന്ത്രപൂര്‍വം ജ്യൂസ് കുടിക്കാന്‍ നല്‍കി. ഇക്കാര്യം ശില്‍പ തന്നെയാണ് വീട്ടുകാരോട് വെളിപ്പെടുത്തിയത്.
ജ്യൂസ് നല്‍കിയ ശേഷം ശില്‍പയെ കാഞ്ഞങ്ങാട്ടേക്ക് ബസ് കയറ്റി വിട്ടു. ഈ യാത്രക്കിടയില്‍ തന്നെ ശില്‍പ ഛര്‍ദിച്ചിരുന്നു. വീട്ടിലെത്തിയിട്ടും ഛര്‍ദി തുടര്‍ന്നു. ഇതോടെ വീട്ടുകാരോടൊപ്പം ആശുപത്രിയില്‍ ചികിത്സ തേടിയ ശില്‍പ ഛര്‍ദിക്കുള്ള ഗുളിക കഴിച്ച് വരികയായിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ശില്‍പ അബോധാവസ്ഥയിലാവുകയും മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ശില്‍പ ആശുപത്രിയിലായതിന് ശേഷം ലക്ഷ്മീശന്‍ നാട്ടില്‍ നിന്നും മുങ്ങിയതായാണ് വിവരം. കാന്തകുമാറാണ് ശില്‍പയുടെ ഭര്‍ത്താവ്. നാല് വയസുള്ള ഒരു മകളുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Obituary, Woman, Shilpa, Lakshmeesh, Poison.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067