city-gold-ad-for-blogger
Aster MIMS 10/10/2023

നാഫിറിന്റെയും ഫഹീമിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി

കണ്ണൂർ: (www.kasargodvartha.com 07.07.2014) കള്ളക്കടത്ത് സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് കഴുത്തറുത്ത് കൊന്ന് കുണ്ടംകുഴിയിലെ കാട്ടില്‍ കുഴിച്ചുമൂടിയ തലശേരി സൈതാര്‍പള്ളി സ്വദേശി നാഫിറിന്റെ(24)യും, കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീമി(22)ന്റെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ളയാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ ആര്‍.ഡി.ഒയുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും കര്‍ണ്ണാടക-കേരള പോലീസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. നഫീറിന്റെ മൃതദേഹം തലശ്ശേരിയിലേക്കും ഫഹീമിന്റെ മൃതദേഹം കോഴിക്കോട്ടേക്കുമാണ് കൊണ്ടുപോയത്. ജൂലൈ ഒന്നിന് രാത്രി മംഗലാപുരം അത്താവറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് ഇരുവരെയും ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തിന് വെട്ടി പ്രതികള്‍ കൊലപ്പെടുത്തിയത്.

ചെര്‍ക്കള സ്വദേശി മുനാഫത്ത് മുനാഫിര്‍ സനാഫ് (23), അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ് (22), മുഹമ്മദ് സഫ്‌വാന്‍ (23) എന്നിവരാണ് മൃതദേഹങ്ങള്‍ കുഴിച്ച് മൂടിയ സ്ഥലം പോലീസിന് കാണിച്ചുകൊടുത്തത്. കല്ല് വെച്ച് ഖബറിന്റെ മാതൃകയിലാണ് ഇരു മൃതദേഹങ്ങളും കുഴിച്ച് മൂടിയത്. കല്ലുകളും മറ്റും നീക്കി ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

നാഫിറിന്റെയും ഫഹീമിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി

നാഫിറിന്റെയും ഫഹീമിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി
Sanaf
നാഫിറിന്റെയും ഫഹീമിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി
Irshad
നാഫിറിന്റെയും ഫഹീമിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി
Safwan




ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 

സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി

യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍

മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍

കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു

മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്

നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്


യുവാക്കളെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ചെട്ടുംകുഴിയിലെ യൂസഫിനെ പോലീസ് തിരയുന്നു

Keywords : Kasaragod, Killed, Dead body, Police, Nafir, Faheem, Murder, Accused, Arrested, Postmortem, Twin murder: Postmortem completed.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia