city-gold-ad-for-blogger
Aster MIMS 10/10/2023

സ്വര്‍ണക്കടത്ത് കൊല: പ്രതികള്‍ റിമാന്‍ഡില്‍; കൊലയ്ക്കുപയോഗിച്ച കത്തിയും വാഹനവും കണ്ടെടുത്തു

മംഗലാപുരം: (www.kasargodvartha.com 08.07.2014) മംഗലാപുരത്തെ ക്വാര്‍ട്ടേഴ്‌സില്‍ മലയാളികളായ രണ്ട് യുവാക്കളെ കഴുത്തറുത്ത് കൊന്ന് മൃതദേഹങ്ങള്‍ കുണ്ടംകുഴി മരുതടുക്കം ഇളനീറടുക്കത്തെ പറമ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ മംഗലാപുരം കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രി മജ്‌സിട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ ജൂലൈ 21 വരെയാണ് റിമാന്‍ഡ് ചെയ്തത്.

ചെര്‍ക്കളയിലെ മുനവ്വര്‍ സനാഫ് (25), അണങ്കൂര്‍ ടി.വി. സ്‌റ്റേഷന്‍ റോഡിലെ മുഹമ്മദ് ഇര്‍ഷാദ് (24), അണങ്കൂരിലെ എ. മുഹമ്മദ് സഫ്‌വാന്‍ (24) എന്നിവരാണ് റിമാന്‍ഡിലായത്. കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ ഇളനീരടുക്കത്തേക്ക് എത്തിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എള്‍. 14 പി. 3351 നമ്പര്‍ റിനോള്‍ട്ട് ഡെസ്റ്റര്‍ വാഹനമാണ് കണ്ടെടുത്തത്. ഇത് വാടകയ്‌ക്കെടുത്തതാണെന്ന് കേസന്വേഷിക്കുന്ന പാണ്ടേശ്വരം പോലീസ് പറഞ്ഞു. വാഹനത്തിന്റെ ഉടമയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.

കൊലയ്ക്കുപയോഗിച്ച കത്തി കൊലപാതകം നടത്തുന്ന അവസരത്തില്‍ പ്രതികള്‍ ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രങ്ങള്‍ എന്നിവ അത്താവറിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പോലീസ് കണ്ടെടുത്തു. ജൂലൈ ഒന്നിന് ഉച്ചയ്ക്കാണ് കൊലപാതകം നടത്തിയതെന്നും രാത്രിയാണ് മൃതദേഹങ്ങള്‍ ഇളനീരടുക്കത്ത് നേരത്തെ തയാറാക്കിവെച്ച കൂഴിയിലിട്ട് മൂടിയതെന്നും പ്രതികള്‍ മൊഴിനല്‍കിയതായി കേസന്വേഷിക്കുന്ന പാണ്ടേശ്വരം സി.ഐ. ദിനഗര്‍ ഷെട്ടി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കൊല്ലപ്പെട്ട  തലശേരി സൈദാര്‍പള്ളി സ്വദേശി നഫീര്‍(24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം(22) എന്നിവരുടെ മൃതദേഹങ്ങള്‍ കുഴിയില്‍നിന്നും പുറത്തെടുത്ത ഉടന്‍ അവിടെവെച്ചുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കിട്ടിയതിന് ശേഷമേ കൊലപാതകം നടത്തിയ വിധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. കഴുത്തറുത്താണ് ഇരുവരേയും കൊന്നതെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്.

അറസ്റ്റിലായ പ്രതികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നകാര്യവും അന്വേഷിക്കുമെന്ന് പാണ്ടേശ്വരം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കെ.എസ്. സുനില്‍ പറഞ്ഞു. പഴുതടച്ചുകൊണ്ടുള്ള അന്വേഷണമാണ് നടത്തുന്നത്. മതിയായ തെളിവുകള്‍ ശേഖരിച്ചതിന്‌ശേഷമേ അന്വേഷണം അവസാനിപ്പിക്കുകയുള്ളുവെന്നും പോലീസ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കൊല: പ്രതികള്‍ റിമാന്‍ഡില്‍; കൊലയ്ക്കുപയോഗിച്ച കത്തിയും വാഹനവും കണ്ടെടുത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 

സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി

യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍

മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍

കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു

മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്

നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്


നാഫിറിന്റെയും ഫഹീമിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി

യുവാക്കളെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ചെട്ടുംകുഴിയിലെ യൂസഫിനെ പോലീസ് തിരയുന്നു

Also Read:
രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ തിളങ്ങി

Keywords:  Murder Case,  Twin murder,  Accused, Remand, Kasaragod, Police, Case, Gold Smuggling, Gold coin, Investigation, Dead body, Attack, Killed, Police searching for another accused, Mangalore.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia