city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി. കരുണാകരന്‍ എംപിയുടെ പിഎ പി.ബി. മനോജന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 25.07.2014) പി. കരുണാകരന്‍ എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.ബി. മനോജന്‍ (43) ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ കാസര്‍കോട് മൈത്രി കോളനിയിലെ വീട്ടില്‍ നെഞ്ചുവേദന അനുഭവപ്പെട്ട മനോജനെ ഉടന്‍തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പി. കരുണാകരന്‍ എംപി ആയതു മുതല്‍ അദ്ദേഹത്തിന്റെ പിഎ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ബാലസംഘത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തെത്തിയ മനോജ് ഡി.വൈ.എഫ്‌.ഐ. എളേരി ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു.

എളേരി തയ്യേനിയിലെ ബാലകൃഷ്ണന്‍-തങ്കമണി ദമ്പതികളുടെ മകനാണ്. ജില്ലാ ബാങ്ക് ജീവനക്കാരി നിഷയാണ് ഭാര്യ. മക്കൾ: ആര്യ (എട്ടാം തരം വിദ്യാര്‍ത്ഥിനി, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), നിരഞ്ജന (രണ്ടാം തരം വിദ്യാര്‍ത്ഥിനി വിദ്യാനഗര്‍ കേന്ദ്രീയവിദ്യാലയം). സഹോദരന്‍: പി.ബി ബിനോജന്‍ (ഹൈദരാബാദ്).

മൃതദേഹം രാവിലെ പത്തു മണിവരെ വിദ്യാനഗറിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ എകെജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം നീലേശ്വരത്ത് മാര്‍ക്കറ്റ് ജംഗ്ഷനിലും പൊതുദര്‍ശനത്തിനു വക്കും. പിന്നീട് ഉച്ചയോടെ സിപിഎം എളേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലെത്തിക്കും. സംസ്‌ക്കാരം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടുവളപ്പില്‍.

മനോജന്റെ മരണവിവരമറിഞ്ഞ് സി.പി.എം-ഡി.വൈ.എഫ്.ഐ. നേതാക്കളടക്കം നിരവധിപേര്‍ ആശുപത്രിയിലും പൊതുദര്‍ശത്തിന് വെക്കുന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്.
പി. കരുണാകരന്‍ എംപിയുടെ പിഎ പി.ബി. മനോജന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Secretary to MP, P.B. Manojan, Kasaragod, Kerala, Personal secretary, PA, P. Karunakaran MP, P Karunakaran MP's PA dies of cardiac arrest.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia