രാഷ്ട്രപതിയുടെ പരിപാടിയുടെ വേദിയില്‍ 3 പേര്‍ മാത്രം: മന്ത്രിമാരും എം.പിമാരും ക്ഷണിതാക്കള്‍
Jul 17, 2014, 13:16 IST
കാസര്‍കോട്: (www.kasargodvartha.com 17.07.2014) കേന്ദ്ര സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന പ്രഥമ ബിരുദ ദാന ചടങ്ങിന്റെ വേദിയില്‍ വെറും മൂന്ന് പേര്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് വ്യക്തമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേരളാ ഗവര്‍ണര്‍ ഷീലാദീക്ഷിത്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ മാത്രമേ വേദിയില്‍ ഉണ്ടാവുകയുള്ളുവെന്നാണ് ഏറ്റവും പുതിയ അറിയിപ്പില്‍ വ്യക്തമായിട്ടുള്ളത്.
വെള്ളിയാഴ്ച വൈകിട്ട് 3.30 മണിക്കാണ് പെരിയ കേന്ദ്ര സര്‍വകലാശാല ക്യാമ്പസില്‍ ബിരുദദാന ചടങ്ങ് നടക്കുക. പരിപാടിയില്‍ സംബന്ധിക്കേണ്ടവരുടെ ലിസ്റ്റ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ മുഖേന ചീഫ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. ചീഫ് സെക്രട്ടറി ഈ ലിസ്റ്റില്‍ ചെറിയമാറ്റങ്ങള്‍ വരുത്തി രാഷ്ട്രപതി ഭവനിലേക്ക് അയച്ചുകൊടുത്തു.
അവിടെ നിന്നാണ് പരിപാടിയില്‍ സംബന്ധിക്കുന്നവരുടെ പുതിയലിസ്റ്റ് എത്തിയിരിക്കുന്നത്. കേന്ദ്രസര്‍വകലാശാലാ ചാന്‍സിലര്‍ വി.എല്‍. ചോപ്ര, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യന്‍, വൈസ് ചാന്‍സിലര്‍ ഡോ. ജേക്കബ് ജോര്‍ജ്, തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് നേരത്തെ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉള്‍പെടെയുള്ളവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ അന്തിമ ലിസ്റ്റിലാണ് മൂന്ന് പേര്‍ മാത്രമേ വേദിയില്‍ ഉണ്ടാവുകയുള്ളുവെന്ന് വ്യക്തമായിട്ടുള്ളത്. ആദ്യത്തെ ലിസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുര്‍ റബ്ബ്, സ്ഥലം എം.പി. പി. കരുണാകരന്‍ എന്നിവരുടെ പേരുകള്‍ ഉള്‍പെടുത്തിയിരുന്നതായാണ് അറിയുന്നത്. ഇവരുടേയെല്ലാം പേരുകള്‍ വെട്ടികൊണ്ടാണ് അന്തിമ ലിസ്റ്റ് വന്നിരിക്കുന്നത്.
കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം എല്ലാ മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും, എം.എല്‍.എമാര്‍ക്കും പ്രത്യേക ക്ഷണക്കത്ത് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍വകലാശാല അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചീഫ് സെക്രട്ടറി ഉള്‍പെടെയുള്ളവരും വേദിയില്‍ ഉണ്ടാകില്ല. എല്ലാവരും ക്ഷണിതാക്കള്‍ക്കുള്ള സീറ്റുകളിലായിരിക്കും ഉപവിഷ്ടരാവുക. വിദ്യാഭ്യാസമന്ത്രിയെ പരിപാടിയില്‍ ഉള്‍പെടുത്താത്തത് വിവാദമായിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടിക രാഷ്ട്രപതി ഭവനില്‍നിന്നാണ് ഒടുവില്‍ തയ്യാറാക്കിയതെന്നുപറഞ്ഞ് അധികൃതര്‍ വിവാദത്തില്‍നിന്ന് തലയൂരുകയാണ്.

Keywords: India President, Pranab Mukerjee, Kasaragod, Inauguration, Kerala, Central University, CUK, Ministers only invitees in president program.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067