city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കരയില്‍ മലമ്പനി കണ്ടെത്തി; ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കാസര്‍കോട്: (www.kasargodvartha.com 10.07.2014) കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തളങ്കരയിലും പരിസരങ്ങളിലും മലമ്പനി കണ്ടെത്തി. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ രോഗ സാധ്യാതാ പരിശോധനയും കൊതുക് നിരീക്ഷണവും നടത്തി.

തളങ്കരയില്‍ നിരവധി അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ നിന്നാണ് ഈ പ്രദേശത്തെ ആളുകളിലേക്കു മലമ്പനി പടര്‍ന്നതെന്നാണ് ആര്യോഗ്യ വകുപ്പിന്റെ പ്രഥമിക നിഗമനം. മലമ്പനിക്കു കാരണമാകുന്ന അനോഫിലിസ് കൊതുകിന്റെ സാന്നിദ്ധ്യം തളങ്കരയില്‍ കണ്ടെത്തി. സ്ഥിരീകരിച്ച ഒു കേസും സ്ഥിരീകരിക്കാത്ത നാലു കേസുകളുമാണ് നിലവില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.

കൂടുതല്‍ പേരിലേക്ക് രേഗം പടരാതിരിക്കാനും കൊതുകു പ്രജനനത്തെക്കുറിച്ച് പഠിക്കാനുമാണ് ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. മംഗലാപുരത്ത് വ്യാപകമായി മലമ്പനി റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ മലമ്പനി കാസര്‍കോട്ട് വ്യാപിക്കാന്‍ സാധ്യതയുണ്ട്.

തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മലേറിയ ഓഫീസര്‍ അറിയിച്ചു. പരിശോധനയ്ക്ക് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ.അഷറഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.മധുസദനന്‍, പി.കെ.ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രദേശത്ത് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉറവിട നശീകരണവും ഇന്‍ഡോര്‍ റസിഡ്വല്‍ സ്‌പ്രേയും നടത്തി.

വിറയലോടു കൂടിയ പനി, തലവേദന, എന്നീ ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും രക്ത പരിശോധന നടത്തണം. മംഗലാപുരത്തേക്ക് പോകുന്നവരും തിരിച്ചു വരുന്നവരും രക്ത പരിശോധനയ്ക്ക് വിധേയരാകണം. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പനി ബാധിതരെ കണ്ടാല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. മലമ്പനിക്കുള്ള പരിശോധനയും മരുന്നും ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാണ്. രാത്രിയില്‍ കൊതുകു കടി ഏല്‍ക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകപ്പ് നിര്‍ദ്ദേശിക്കുന്നു.

തളങ്കരയില്‍ മലമ്പനി കണ്ടെത്തി; ആരോഗ്യ വകുപ്പ് പരിശോധന നടത്തി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : kasaragod, Thalangara, Municipality, State, Case, Employ, Report, District, Doctor, Health-Department, Malaria in Thalangara health department inspection



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia