മരിക്കുന്നതിന് മുമ്പ് മഞ്ജുഷ കാമുകന് വിവാഹാശംസ കുറിപ്പെഴുതി
Jul 8, 2014, 19:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.07.2014) സ്നേഹിച്ച യുവാവിനെ ഒരുമിച്ചു ജീവിക്കാന്‍ കിട്ടാത്തതിനാല്‍ വിഷം കഴിച്ച് മരിച്ച മഞ്ജുഷ അവസാനമായി എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു. മഞ്ജുഷയുടെ കാമുകനായ മടിക്കൈ ആലയിലെ യുവാവിന്റെ വിവാഹ ക്ഷണക്കത്തും, അതിനടുത്തായി കാമുകന് മംഗളാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കുറിപ്പുമാണ് കണ്ടെത്തിയത്.
2014 ജൂണ്‍ ഒന്നിനാണ് കാമുകന്റെ വിവാഹം കഴിഞ്ഞത്. നിനക്കും ഭാര്യയ്ക്കും എല്ലാവിധ ആശംസകള്‍ നേരുന്നു- എന്നാണ് മഞ്ജുഷ എഴുതിവെച്ച കുറിപ്പിലുള്ളത്. ജൂലൈ ആറിന് ഉച്ചയോടെയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മഞ്ജുഷയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഗള്‍ഫിലുള്ള പ്രതിശ്രുത വരന് ഫോണ്‍ ചെയ്ത മഞ്ജുഷ, ഞാനൊരു തെറ്റ് ചെയ്തു പോയി എന്നും, വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കുകയാണെന്നും, തന്നെ എന്നെന്നേക്കുമായി മറന്നേക്കണമെന്നും അറിയിച്ചതായാണ് വിവരം. 2015 ലാണ് മഞ്ജുഷയുമായി ഉദുമ സ്വദേശിയായ യുവാവിന്റെ വിവാഹം നിശ്ചയിച്ചത്. മഞ്ജുഷ മരിക്കുന്നതിന് 34 ദിവസം മുമ്പായിരുന്നു മോതിരം മാറിയത്.
മഞ്ജുഷ ഫോണ്‍ കട്ട് ചെയ്ത ഉടനെ നാട്ടില്‍ വിളിച്ച് പ്രതിശ്രുത വരന് വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ മരപ്പണിക്കാരനെയും കൂട്ടി മഞ്ജുഷയുടെ കിടപ്പു മുറിയിലെ വാതില്‍ കുത്തിത്തുറക്കുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.
അതേസമയം മഞ്ജുഷയുടെ മരണത്തിന് ഉത്തരവാദി കാമുകനാണെന്ന് ബന്ധുക്കള്‍ ആരോപിക്കുമ്പോഴും, മഞ്ജുഷയുടേതായി രേഖാപരമായ പരാതിയോ, മറ്റ് തെളിവുകളോ ഇല്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പോലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം മഞ്ജുഷയുടെ ഡയറി വീട്ടുകാരുടെ കൈവശമുണ്ടെന്നാണ് വിവരം. ഈ ഡയറിക്കുറിപ്പില്‍ കാമുകനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശം ഉണ്ടോയെന്ന് പരിശോധിച്ച ശേഷമായിരിക്കും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Keywords : Kahangad, Marriage, Love, Kasaragod, suicide, Manjusha, Poison.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067