city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുഹൃത്തിന്റെ ചതിയില്‍ പെട്ട് മയക്കുമരുന്നു കേസില്‍ ജയിലിലായ കാഞ്ഞങ്ങാട്ടെ യുവാവിന് ജാമ്യം

കുവൈത്ത് സിറ്റി: (www.kasargodvartha.com 21.07.2014) സുഹൃത്തിന്റെ ചതിയില്‍ പെട്ട് മയക്കുമരുന്നു കേസില്‍ ജയിലിലായ കാഞ്ഞങ്ങാട്ടെ യുവാവിന് ജാമ്യം. അബ്ബാസിയയില്‍ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരനായ കാഞ്ഞങ്ങാട് മീനാപ്പീസിലെ അബൂബക്കര്‍-കുഞ്ഞാസ്യ ദമ്പതികളുടെ മകന്‍ ചേലക്കാടത്ത് റഷീദിനാണ് (25) ജാമ്യം ലഭിച്ചത്. വിവിധ പ്രവാസി സംഘടനകളും ജനകീയസമിതിയും ചേര്‍ന്ന് ജാമ്യത്തുക കെട്ടിവച്ചതിനെ തുടര്‍ന്നാണ് റഷീദിന് ജാമ്യം ലഭിച്ചത്. 1500 ദീനാറാണ് ജാമ്യത്തുകയായി കെട്ടിവച്ചത്.

മൂന്നാഴ്ച മുമ്പ് ലഹരി വിരുദ്ധ ദിനത്തിലാണ് കുവൈത്ത് വിമാനത്താവളത്തില്‍ വെച്ച് റഷീദിനെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം മയക്കു മരുന്നുമായി അറസ്റ്റ് ചെയ്തത്. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് എത്തിയ റഷീദിന്റെ ബാഗില്‍ നിന്നാണ് നിരോധിച്ച മയക്കുമരുന്നു ഗുളികയായ സ്പാസ്‌മോ പ്രൊക്‌സൊന്‍ കണ്ടെത്തിയത്.

സുഹൃത്തായ പഴയങ്ങാടി മാട്ടൂലിലെ ഫവാസ് വിളിച്ചു പറഞ്ഞതനുസരിച്ച് മാട്ടൂല്‍ സ്വദേശി നസീം മുസ്തഫ റാഷിദിന്റെ കൈയ്യില്‍ കൊടുത്തയച്ച പാക്കറ്റിലാണ് മയക്കുമരുന്ന് ഗുളികകള്‍ ഒളിപ്പിച്ചു വെച്ചിരുന്നത്. അര്‍ബുദരോഗികള്‍ക്ക് വോദനസംഹാരിയായി നല്‍കുന്നതാണ് ഈ ഗുളിക. റാഷിദ് പിടിയിലായ വിവരമറിഞ്ഞതോടെ കുവൈത്ത് വിട്ട ഫവാസ് ഒളിവിലാണ്. റാഷിദ് നിരപരാധിയാണെന്ന് തെളിഞ്ഞതോടെ നാട്ടുകാരായ കുവൈത്തിലെ സുഹൃത്തുക്കളും വിവിധ സംഘടനകളും ചേര്‍ന്ന് രൂപീകരിച്ച ജനകീയ സമിതിയുടെ ഇടപെടലാണ് ജയില്‍ മോചനം സാധ്യമാക്കിയത്.

ശനിയാഴ്ച വൈകീട്ട് ചേര്‍ന്ന ജനകീയ സമിതി യോഗത്തില്‍ മയക്കുമരുന്ന് കൊടുത്ത് വിട്ട ഫവാസിന്റെ പിതാവും മറ്റു ബന്ധുക്കളും നിരപരാധിയായ റാഷിദിനെ രക്ഷപ്പെടുത്താന്‍ എല്ലാ കാര്യവും ചെയ്യുമെന്ന് ഉറപ്പു നല്‍കിയിരുന്നു. റാഷിദിനെ പുറത്തിറക്കാനുള്ള ജാമ്യത്തുകയും നല്‍കാമെന്ന് ഇവര്‍ സമ്മതിച്ചിരുന്നു.

ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് റാഷിദ് ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. റാഷിദിനെ ജനകീയ സമിതി പ്രവര്‍ത്തകരും സുഹൃത്തുക്കളും ജയിലിന് പുറത്ത് സ്വീകരിച്ചു.

സുഹൃത്തിന്റെ ചതിയില്‍ പെട്ട് മയക്കുമരുന്നു കേസില്‍ ജയിലിലായ കാഞ്ഞങ്ങാട്ടെ യുവാവിന് ജാമ്യം

സുഹൃത്തിന്റെ ചതിയില്‍ പെട്ട് മയക്കുമരുന്നു കേസില്‍ ജയിലിലായ കാഞ്ഞങ്ങാട്ടെ യുവാവിന് ജാമ്യം

സുഹൃത്തിന്റെ ചതിയില്‍ പെട്ട് മയക്കുമരുന്നു കേസില്‍ ജയിലിലായ കാഞ്ഞങ്ങാട്ടെ യുവാവിന് ജാമ്യം

സുഹൃത്തിന്റെ ചതിയില്‍ പെട്ട് മയക്കുമരുന്നു കേസില്‍ ജയിലിലായ കാഞ്ഞങ്ങാട്ടെ യുവാവിന് ജാമ്യം



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia