17 കാരനേയും 3 മക്കളുടെ മാതാവായ ഭര്‍തൃമതിയേയും കാണാതായി; അന്വേഷണം ഊര്‍ജിതമാക്കി
Jul 6, 2014, 14:00 IST
മഞ്ചേശ്വരം:(www.kasargodvartha.com 06.07.2014) വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട 17 കാരനേയും മൂന്നു മക്കളുടെ മാതാവും ഭര്‍തൃമതിയുമായ 30 കാരിയേയും കാണാതായ സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
മഞ്ചേശ്വരം മജ്ബയലിലെ അലി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കമലാക്ഷയുടെ മകന്‍ ലോഹിതാക്ഷന്‍ (17), അതേ ക്വാട്ടേഴ്‌സിലെ താമസക്കാരി ആമിന (30) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച കാണാതായത്. ഇരുവരും ഒരുമിച്ച് പോയതാണോ എന്നും ഒരുമിച്ച് കഴിയുകയാണോ എന്നും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.
ലോഹിതാക്ഷന്റെ പിതാവ് കമലാക്ഷയും ആമിനയുടെ സഹോദരനും നല്‍കിയ പ്രത്യേകം പരാതികളിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നത്. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പിന്തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നതെന്നും ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് വ്യക്തമാക്കി.
'സ്വന്തം ജീവിതം നോക്കിപ്പോകുകയാണെന്നും ആരും തന്നെ അന്വേഷിക്കേണ്ടെന്നും ചിലഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് വരാന്‍ പറ്റില്ലെന്നും' ലോഹിതാക്ഷന്‍ എഴുതിവെച്ച കത്ത് വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇത് പിതാവ് പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് കമലാക്ഷയും ആമിനയുടെ സഹോദരനും പ്രത്യേകം പരാതികള്‍ പോലീസില്‍ നല്‍കിയത്. കമലാക്ഷയുടെ പരാതിയില്‍ മകന്‍ ആമിനയ്‌ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്ന സൂചനയുണ്ട്. മകനെ ആമിനയില്‍ നിന്നും വിട്ടു കിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും കമലാക്ഷ ആവശ്യപ്പെടുന്നുണ്ട്.
ആമിനയുടെ ഭര്‍ത്താവ് ഗുജറാത്തില്‍ മത്സ്യ വ്യാപാരിയാണ്. അഫ്രീന(ഒമ്പത്), അഫ്രീദ്(എട്ട്),അഫ്രാന (മൂന്ന്) എന്നിവര്‍ ആമിനയുടെ മക്കളാണ്. കുട്ടികളെ ബന്ധുക്കളാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്. പോലീസില്‍ പരാതി ലഭിക്കുന്നതിനു മുമ്പുതന്നെ ആമിനയും ലോഹിതാക്ഷനും ഒളിച്ചോടിയതാണെന്ന പ്രചരണം നാട്ടില്‍ പരന്നിരുന്നു. മൂന്നു മക്കളുടെ മാതാവും ഭര്‍തൃമതിയും ഇരട്ടി പ്രായമുള്ള സ്തീയുമായ ആമിനയ്‌ക്കൊപ്പം മകന്‍ ഒളിച്ചോടിയതിന്റെ ദുഃഖത്തിലും ജാള്യതയിലുമാണ് കമലാക്ഷയും കുടുംബവും. അതേ സമയം പറക്കമുറ്റാത്ത മൂന്നു മക്കള്‍ വഴിയാധാരമായതിലുള്ള വിഷമത്തിലാണ് ആമിനയുടെ കുടുംബക്കാര്‍.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Missing, Love, Police, kasaragod, Investigation, Parents, Love, Kerala, Amina, Lohithadakshan, Quaters, Cyber Cell
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067