city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

കളനാട്:(www.kasargodvartha.com 20.07.2014) തളര്‍വാതം പിടിപെട്ട് കിടപ്പിലായ സ്ത്രീയും മൂന്ന് പെണ്‍മക്കളുമടങ്ങുന്ന കുടുംബം നിത്യവൃത്തിക്കു വഴികാണാതെ കഷ്ടപ്പെടുന്നു. ഉദുമ മാങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ മൊയ്തീന്റെ ഭാര്യ ബീവി(52)യും മക്കളുമാണ് ദുരിതജീവിതം നയിക്കുന്നത്.

ബീവിയുടെ ഭര്‍ത്താവ് ബെണ്ടിച്ചാല്‍ സ്വദേശി മൊയ്തീന്‍ 10 വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. മൂന്നു പെണ്‍മക്കളില്‍ രണ്ടു പേര്‍ അവിവാഹിതരാണ്. ഇവര്‍ ബീവിയോടൊപ്പമാണ് താമസം. ഇവര്‍ക്ക് വരുമാന മാര്‍ഗം ഒന്നുമില്ല. ആരെങ്കിലും അറിഞ്ഞു നല്‍കുന്ന സഹായം കൊണ്ടാണ് പട്ടിണി മാറ്റുന്നത്.

എട്ടു വര്‍ഷം മുമ്പാണ് തെക്കില്‍ സ്വദേശിനിയായ ബീവി തളര്‍വാതം പിടിപെട്ട് കിടപ്പിലായത്. ചികിത്സയ്ക്കായി ഇതിനകം ഏറെ പണം ചെലവഴിച്ചെങ്കിലും ഭേദമാക്കാന്‍ കഴിഞ്ഞില്ല. അതിനു പുറമെ സ്വന്തമായി വീടില്ലാത്തതും പെണ്‍മക്കളുടെ വിവാഹം നടത്താത്തതും ബീവിയെ സങ്കടപ്പെടുത്തുന്നു. പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കുന്നു.

തന്റെ കുടുംബത്തെ സഹായിക്കാന്‍ ഉദാരമതികള്‍ രംഗത്തുവരുമെന്ന് ബീവി കരുതുന്നു. സഹായങ്ങള്‍ വിജയാ ബേങ്കിന്റെ ചട്ടഞ്ചാല്‍ ശാഖയില്‍ മകള്‍ കെ.എം. സാഹിനയുടെ പേരിലുള്ള  200501011002383  എന്ന എക്കൗണ്ട് നമ്പറിലേക്ക് (IFSC CODE VIJB0002005) എത്തിക്കാവുന്നതാണ്. 8157898512 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെട്ട് സഹായങ്ങള്‍ എത്തിക്കാവുന്നതാണ്.
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia