city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്‍ രോഗശയ്യയില്‍, വീടു പണി പൂര്‍ത്തിയാക്കാനാകാതെ കുടുംബം

കാസര്‍കോട്: (www.kasargodvartha.com 04.07.2014) ഗൃഹനാഥന്‍ രോഗശയ്യയിലായതോടെ ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം ദുരിതത്തിലായി. ഇതോടെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്ന വീടിന്റെ പണി മുടങ്ങി.

മംഗല്‍പാടി നയാബസാര്‍ പാറക്കട്ടയിലെ നൂര്‍ മുഹമ്മദിന്റെ കുടുംബമാണ് ദുരിതത്തിലായത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു വീടുവെക്കാന്‍ സര്‍ക്കാര്‍ മൂന്ന് സെന്റ് സ്ഥലം അനുവദിച്ചിരുന്നു. ഇതിനിടയില്‍ നൂര്‍ മുഹമ്മദിന് അസുഖം ബാധിച്ചതോടെ ഭാര്യ ഹവ്വാബിക്ക്  ജോലിക്ക് പോവാന്‍ കഴയുന്നില്ല. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് വീടുപണി ആരംഭിച്ചെങ്കിലും നാളിതുവരെയായിട്ടും ചുമര്‍പണി പോലും പൂര്‍ത്തീകരിക്കാനായിട്ടില്ല.

ഭര്‍ത്താവ് രോഗ ശയ്യയിലായതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം കൂടി ഹവ്വാബിയുടെ ചുമലിലായി. മൂന്ന് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നു. സ്വന്തമായി ഒരു വീടെന്ന ചിരകാല സ്വപ്‌നം സുമനസുകളുടെ സഹായത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ കുടുംബം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഗൃഹനാഥന്‍ രോഗശയ്യയില്‍, വീടു പണി പൂര്‍ത്തിയാക്കാനാകാതെ കുടുംബം

ഗൃഹനാഥന്‍ രോഗശയ്യയില്‍, വീടു പണി പൂര്‍ത്തിയാക്കാനാകാതെ കുടുംബം
ഗൃഹനാഥന്‍ രോഗശയ്യയില്‍, വീടു പണി പൂര്‍ത്തിയാക്കാനാകാതെ കുടുംബം

Keywords : Kasaragod, Uppala, Family, Kerala, Hawabi, Financial Aid, House, Husband, Daughters. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia