വിമാനത്താവളത്തിലെ കക്കൂസില്‍ ഒളിപ്പിച്ച 31 ലക്ഷത്തിന്റെ സ്വര്‍ണവുമായി 2 പേര് അറസ്റ്റില്‍
Jul 16, 2014, 11:20 IST
മംഗലാപുരം: (www.kasargodvartha.com 16.07.2014) വിമാനത്താവളത്തിലെ കക്കൂസില്‍ ഒളിപ്പിച്ചുവെച്ച 31 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് പേരെ മംഗലാപുരം ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് അധികൃതര്‍ അറസ്റ്റുചെയ്തു. ചൊവ്വാഴ്ച മംഗലാപുരം ഇന്റര്‍ നാഷണന്‍ വിമാനത്താവളത്തിലെ കക്കൂസിലെ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന സ്ഥലത്ത് നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
1000 ഗ്രാം തൂക്കംവരുന്ന ഒരു സ്വര്‍ണക്കട്ടിയും 115 ഗ്രാം വീതം തൂക്കംവരുന്ന രണ്ട് സ്വര്‍ണ ബിസ്ക്കറ്റുകളുമാണ് കണ്ടെടുത്തത്. ആകെ 1230 ഗ്രാം തൂക്കംവരുന്ന സ്വര്‍ണത്തിന് 31.64 ലക്ഷം വില കണക്കാക്കുന്നു. സംഭവത്തില്‍ എയര്‍പോര്‍ട്ടിലെ ശുചീകരണവിഭാഗം തൊഴിലാളിയുള്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്.
ബജ്പെ കെഞ്ചാര്‍ കറമ്പാര് സ്വദേശി ഗണേശാണ് (22) അറസ്റ്റിലായ ശുചീകരണ വിഭാഗം തൊഴിലാളി. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന മംഗലാപുരം ബി.സി. റോഡിലെ നൗഷാദാണ് അറസ്റ്റിലായ മറ്റൊരാള്‍. വിമാനത്തില്‍ വന്നിറങ്ങിയ നൗഷാദിന്റെ പക്കല്‍ നിന്നും നേരത്തെ പറഞ്ഞുറപ്പിച്ചതുപ്രകാരം ഗണേഷ് സ്വര്‍ണം വാങ്ങി എയര്‍പോര്‍ട്ടിലെ കക്കൂസിലെ ഓവുചാലില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വിമാനത്താവളത്തിന് പുറത്ത് കാത്ത് നില്‍ക്കുകയായിരുന്ന നൗഷാദിന് പിന്നീട് സ്വര്‍ണം കൈമാറാനായിരുന്നു പദ്ധതി. ഇത് മണത്തറിഞ്ഞ ഡി.ആര്.ഐ. ഇരുവരേയും അറസ്റ്റുചെയ്യുകയായിരുന്നു. ദുബൈയില്‍നിന്നുള്ള 9384 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്നതായിരുന്നു നൗഷാദ്. സംഭവം സംബന്ധിച്ച് ഡി.ആര്.ഐ. വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Directorate, Revenue, Intelligence, Mangalore, Busted, Smuggling, Operating, Kozhikode, Dubai, Prior information, Officers,

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067