city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസമയത്ത് കാറില്‍ കറങ്ങിയ വ്യാജ ഡോക്ടര്‍ അന്തുക്കയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

കുമ്പള: (www.kasargodvartha.com 05.07.2014) അസമയത്ത് കാറില്‍ കറങ്ങിയ വ്യാജ ഡോക്ടര്‍ കാഞ്ഞങ്ങാട് കൊളവയലിലെ അന്തുക്കയെ (49) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അന്തുക്കയെ നാട്ടുകാര്‍ പിടികൂടിയത്. കെ.എല്‍. 60 ഇ. 3843 നമ്പര്‍ ആള്‍ട്ടോ കാറില്‍ കറങ്ങുമ്പോഴാണ് അന്തുക്ക പിടിയിലായത്.

പുലര്‍ചെ 1.30 മണി മുതല്‍ മൂന്ന് മണിവരെ പെര്‍വാഡും പരിസരങ്ങളിലും അന്തുക്ക കാറില്‍ കറങ്ങുന്നതുകണ്ട നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്യുകയായിരുന്നു. അന്തുക്ക ഒരു സ്ത്രീയുടെ വീട് ലക്ഷ്യമാക്കിയാണ് എത്തിയതെന്നും സംശയിക്കുന്നു. അന്തുക്കയെ നാട്ടുകാര്‍ കൈക്കാര്യം ചെയ്ത ശേഷമാണ് പോലീസിലേല്‍പിച്ചത്.

അന്തുക്കയെ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, എ.എസ്.പി. ഹിമേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്. അതേസമയം കുമ്പളയിലെ ബിവറേജസ് മദ്യശാല കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ഈ സംഭവത്തിലും അന്തുക്കയ്ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു.

അതിനിടെ അന്തുക്ക അമ്പലത്തറ പോലീസ് സ്‌റ്റേഷനില്‍ വാറണ്ട് കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കുമ്പളയില്‍ അന്തുക്കയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അമ്പലത്തറ പോലീസിന് കൈമാറും.

പുലര്‍കാലങ്ങളില്‍ ആശുപത്രികളില്‍ചെന്ന് സുന്ദരികളായ യുവതികളെ ഡോക്ടറെന്ന വ്യാജേന തലോടി പരിശോധിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുകയാണ് അന്തുക്കയുടെ രീതി. ഇത്തരം സംഭവത്തിന് ശേഷമാണ് അന്തുക്കയ്ക്ക് വ്യാജ ഡോക്ടറെന്ന പേര് ലഭിച്ചത്. നിരവധി കേസുകളില്‍ അന്തുക്ക പ്രതിയാണ്. എന്നാല്‍ ഇത്തരത്തില്‍പെട്ട ഒരു കേസിലും അന്തുക്കയ്ക്ക് ഇതുവരെ ശിക്ഷ കിട്ടിയിട്ടില്ല. അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോള്‍ കൈവിലങ്ങൂരി രക്ഷപ്പെട്ടതിന് പയ്യന്നൂരിലും ചന്തേരയിലുമായി അന്തുക്കയ്‌ക്കെതിരെ മുമ്പ് കേസുണ്ടായിരുന്നു. പോലീസുകാരെ കയ്യിലെടുത്താണ് സ്‌റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞതെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു.


അസമയത്ത് കാറില്‍ കറങ്ങിയ വ്യാജ ഡോക്ടര്‍ അന്തുക്കയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Doctor, Kasaragod, Kumbala, Police, Car, House, DYSP, Police-Station, Case, Complaint, Registration, Ambalathara, Fake doctor in police custody.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia