ഒളിച്ചോടിയ 17കാരനും 30 കാരിയും സ്വന്തം വീട്ടുകാരോടൊപ്പം പോയി
Jul 13, 2014, 17:14 IST
മഞ്ചേശ്വരം: (www.kasargodvartha.com 13.07.2014) ഒളിച്ചോടിയ 17 കാരനും മൂന്നു മക്കളുടെ മാതാവും ഭര്‍തൃമതിയുമായ 30 കാരിയും കോടതിയില്‍ സ്വന്തം വീട്ടുകാരോടൊപ്പം പോയി. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇരുവരോടും മജിസ്‌ട്രേറ്റ് കാര്യങ്ങള്‍ ആരാഞ്ഞു. പിന്നീട് ഇരുവരും സ്വന്തം വീട്ടുകാരോടൊപ്പം പോകുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.
കോയമ്പത്തൂരില്‍ നിന്നാണ് മഞ്ചേശ്വരം പോലീസ് ശനിയാഴ്ച വൈകിട്ട് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ മഞ്ചേശ്വരം സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്ച കോടതി അവധി ദിവസമായതിനാലാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുകയായിരുന്നു.
മഞ്ചേശ്വരം മജ്ബയിലിലെ അലി ക്വാര്‍ട്ടേഴ്‌സിലെ ലോഹിതക്ഷന്‍(17), ആമിന(30) എന്നിവരാണ് ജൂലൈ രണ്ടിനു ഒളിച്ചോടിയത്. സംഭവത്തില്‍ ലോഹിതാക്ഷന്റെ പിതാവും ആമിനയുടെ സഹോദരനും നല്‍കിയ വെവ്വേറെ പരാതികളില്‍ പോലീസ് പ്രത്യേകം കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കോയമ്പത്തൂരില്‍ ഒന്നിച്ചു കഴിയുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മഞ്ചേശ്വരം സ്‌റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ ഇസ്മായിലിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരിലെത്തി ഇരുവരേയും നാട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇരുവരുടേയും തിരോധാനം സംബന്ധിച്ച് നാട്ടില്‍ പല തരത്തിലുള്ള പ്രചരണങ്ങള്‍ പടരുന്നതിനിടയിലാണ് കോയമ്പത്തൂരില്‍ കണ്ടെത്തിയത്.
അടുത്തടുത്ത ക്വാര്‍ട്ടേഴ്‌സുകളിലെ താമസവും ആമിനയുടെ ഭര്‍ത്താവ് സ്ഥലത്തില്ലാതിരുന്നതുമാണ് ഇവരെ അടുപ്പിച്ചതെന്നു പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെ ആമിനയില്‍ നിന്നു അകറ്റാന്‍ കമലാക്ഷന്‍ ഏറെ പരിശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം അദ്ദേഹം പോലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
Related News:
17 കാരനേയും 3 മക്കളുടെ മാതാവായ ഭര്‍തൃമതിയേയും കാണാതായി; അന്വേഷണം ഊര്‍ജിതമാക്കി
കാണാതായ 17 കാരനും 30 കാരിക്കും വേണ്ടിയുള്ള അന്വേഷണം മൊബൈല്‍ കേന്ദ്രീകരിച്ച്
Keywords : Manjeshwaram, Love, Court, Police, Kasaragod, Kerala, Lohithaksha, Aamina.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067