city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാളിനെ വരവേല്‍ക്കാന്‍ മൈലാഞ്ചിയണിഞ്ഞ് മൊഞ്ചത്തികള്‍

കാസര്‍കോട്: (www.kasargodvartha.com 28.07.2014) ചെറിയ പെരുന്നാളിന്റെ വരവറിയിച്ച് പള്ളിമിനാരങ്ങളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ ഉയരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മൈലാഞ്ചിയണിഞ്ഞ കരങ്ങളുമായി വ്രതം നോറ്റ് നിര്‍മലമായ കരളുമായി, മൊഞ്ചത്തികള്‍ വീടുകളില്‍ അപ്പത്തരങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. ഒരുമാസമായി അനുഷ്ഠിച്ചു വരുന്ന വ്രതത്തിന്റെ പരിസമാപ്തി കുറിച്ചു കൊണ്ട് വന്നണയുന്ന പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

പെരുന്നാള്‍ തലേന്ന് വരെ കാസര്‍കോട്ടെ മൈലാഞ്ചി വില്‍പന കടകളില്‍ തിരക്കോട് തിരക്കായിരുന്നു. റെഡ് റോസ്, ഫെമിന, കെജി- 2 എന്നീ കടകളിലാണ് മൈലാഞ്ചി വാങ്ങാന്‍ കൂടുതലും പേര്‍ എത്തിയത്. കെജി-2 വില്‍ കണ്‍മുമ്പില്‍ വെച്ച് തന്നെ മൈലാഞ്ചി ഉണ്ടാക്കി വില്‍പന നടത്തുകയാണ്.

നഗരത്തിലെ വസ്ത്രക്കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍ എന്നിവിടങ്ങളിലെല്ലാം ഞായറാഴ്ച നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. മാഴ മാറിനിന്ന അന്തരീക്ഷത്തില്‍ വഴിവാണിഭവും പൊടിപൊടിച്ചു. ഞായറാഴ്ച പെരുന്നാള്‍ തലേന്ന് ആയേക്കുമെന്ന കണക്കുകൂട്ടലില്‍ നോമ്പ് തുറയ്ക്കും സവിശേഷമായ പ്രധാന്യം കൈവന്നു.

പൊരിയുണ്ട, ബാട്ട്പത്തല്‍, കൊരട്ടയപ്പം, കടലയപ്പം, കേക്ക്, സൊറോട്ട തുടങ്ങിയ പൊരിച്ച വിഭവങ്ങള്‍ക്ക് പുറമെ, പഴം പൊരി, നെയ്പ്പത്തിരി, ഇറച്ചി നിറച്ചത്, മുട്ടയപ്പം, മീനപ്പം, പോടി തുടങ്ങിയ വിഭവങ്ങളും അടുക്കളയില്‍ ഒരുക്കുന്ന തയ്യാറെടുപ്പിലാണ് കുടുംബിനികള്‍. ബിരിയാണി, നെയ്‌ച്ചോറ്, ഇറച്ചിക്കറി എല്ലാം ഉണ്ടാക്കുന്നതിലുള്ള തിരക്കിലാണ് ഇവര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Eid, Kerala, House, Food, Eid Mubarak, Celebration, Rush. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia