city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വകലാശാല പ്രഥമബിരുദദാന കര്‍മ്മം വെള്ളിയാഴ്ച രാഷ്ട്രപതി നിര്‍വഹിക്കും


കാസര്‍കോട്: (www.kasargodvartha.com 16.07.2014) കേരള കേന്ദ്രസര്‍വകലാശാലയുടെ പ്രഥമബിരുദദാനകര്‍മ്മം വെള്ളിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വ്വഹിക്കും. 18ന് വൈകിട്ട് 3.30ന് പെരിയ സര്‍വ്വകലാശാല ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഷീലാദീക്ഷിത്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രസര്‍വകലാശാല ചാന്‍സലര്‍ ഡോ. വി.എല്‍.ചോപ്ര, ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ്‍, ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യന്‍, വൈസ് ചാന്‍സലര്‍ ഡോ. ജേക്കബ്ബ് ചാക്കോ തുടങ്ങിയവര്‍ പങ്കെടുക്കും. 2009 മുതല്‍ 2014 ജൂണ്‍ വരെ പതിനാലു ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ബിരുദാനന്തരബിരുദപഠനം വിജയകരമായി പൂര്‍ത്തീകരിച്ച 567 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദദാനം നടത്തുന്നത്.

മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടറിലോ റോഡ് മാര്‍ഗ്ഗമോ ആയിരിക്കും രാഷ്ട്രപതി പെരിയയിലെത്തുക. ഗവര്‍ണ്ണറുടേയും  മുഖ്യമന്ത്രിയുടേയും നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കും. റോബിംഗ് റൂമില്‍ ബിരുദദാനചടങ്ങിനുളള വേഷമണിഞ്ഞ് രാഷ്ട്രപതിയും  ഗവര്‍ണ്ണറും മുഖ്യമന്ത്രിയും കേന്ദ്രസര്‍വ്വകലാശാല ഉന്നതഉദ്യോഗസ്ഥര്‍ക്കൊപ്പം  ഗ്രൂപ്പ്‌ഫോട്ടോയില്‍ അണിനിരക്കും. ഏഴിമല നാവികഅക്കാദമിയുടെ  ബാന്‍ഡ് വാദ്യസംഘത്തോടൊപ്പം രാഷ്ട്രപതിയെ  ബിരുദദാനഹാളിലേക്ക് ആനയിക്കും. ദേശീയഗാനത്തോടെ ചടങ്ങിന് തുടക്കമാകും. വൈസ് ചാന്‍സലര്‍ ചാന്‍സലറുടെ അനുമതിയോടെ ബിരുദദാനചടങ്ങ് ആരംഭിക്കുന്നതായി  പ്രഖ്യാപിച്ച്  സ്വാഗതപ്രസംഗം നടത്തും.

രാഷ്ട്രപതിക്കും  മറ്റുവിശിഷ്ടാതിഥികള്‍ക്കും മൊമന്റോയും ബൊക്കയും നല്‍കും.  തുടര്‍ന്ന്  ചാന്‍സലര്‍ വിദ്യാര്‍ത്ഥികളോട് ഹാജരാകാന്‍ ആവശ്യപ്പെടും. അപ്പോള്‍ ഗൗണണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റ് നില്‍ക്കുകയും ഡീന്‍ ബിരുദാനന്തരബിരുദദാനത്തില്‍ പ്രവേശനത്തിന് അനുമതി തേടുകയും  ചെയ്യും. ഓരോ വകുപ്പുകളിലേയും  വിദ്യാര്‍ത്ഥകള്‍ക്കും ചാന്‍സലര്‍ അനുമതി നല്‍കും.  ബിരുദദാന രജിസ്റ്ററില്‍ ചാന്‍സലര്‍ ഒപ്പുവെക്കും. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ വിശിഷ്ടാതിഥികളോട്  പ്രഭാഷണം നടത്താന്‍ അഭ്യര്‍ത്ഥിക്കും.  മുഖ്യമന്ത്രിയും ഗവര്‍ണ്ണറും പ്രസംഗിച്ചതിനുശേഷമായിരിക്കും  രാഷ്ട്രപതിയുടെ പ്രസംഗം.  പരീക്ഷാ കണ്‍ട്രോളര്‍ ചടങ്ങിന്  നന്ദി പറയും. ദേശീയഗാനാലാപനത്തോടെ ചടങ്ങ് സമാപിക്കും.

വൈകീട്ട് 4.45 ന് രാഷ്ട്രപതി മംഗലാപുരത്തേക്ക് തിരിക്കും. തിരിച്ചറിയല്‍ കാര്‍ഡുളള ക്ഷണിതാക്കള്‍ക്കു മാത്രമായിരിക്കും  പ്രവേശനം അനുവദിക്കുക. ക്ഷണിതാക്കള്‍  2.30ന് വേദിയിലെത്തണം. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, എ.ഡി.എം എച്ച്. ദിനേശന്‍, പരീക്ഷാ കണ്‍ട്രോളര്‍ വി. ശശിധരന്‍, മീഡിയാറിലേഷന്‍സ് ഓഫീസര്‍ കെ. ഗീരീഷ്‌കുമാര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കേന്ദ്ര സര്‍വകലാശാല പ്രഥമബിരുദദാന കര്‍മ്മം വെള്ളിയാഴ്ച രാഷ്ട്രപതി നിര്‍വഹിക്കും

Keywords : Kasaragod, Inauguration, Kerala, Central University, India President, Pranab Mukerjee, CUK: President to inaugurate first convocation programme.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia