city-gold-ad-for-blogger
Aster MIMS 10/10/2023

ഡി.ഡി.ഇയുടെ വിവാദമായ അധ്യാപക സ്ഥലം മാറ്റം റദ്ദാക്കി


കാസര്‍കോട്: (www.kasargodvartha.com 17.07.2014) ഡി.ഡി.ഇയുടെ വിവാദമായ അധ്യാപക സ്ഥലംമാറ്റം റദ്ദാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പുനര്‍ വിന്യാസത്തിന്റെ പേരിലാണ് 81 അധ്യാപകരെ കൂട്ടത്തോട്ടെ സ്ഥലം മാറ്റിയത്. 

സ്ഥലം മാറ്റത്തിനെതിരെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അധ്യാപക സംഘടനകളും സ്ഥലം മാറ്റപ്പെട്ട അധ്യാപകരും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതിനെതുടര്‍ന്നാണ് സ്ഥലംമാറ്റം റദ്ദാക്കിയത്. സ്റ്റാഫ് ഫിക്‌സേഷന് ശേഷം മാത്രമേ പുനര്‍ വിന്യാസം നടത്താന്‍ പാടുള്ളുവെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. സ്റ്റാഫ് ഫിക്‌സേഷന്‍ ഈ മാസം 31ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്നും യോഗം നിര്‍ദേശിച്ചു. 

കെ.എസ്.ടി.എ, ജി.എസ്.ടി.യു, എ.കെ.എസ്.ടി.യു. തുടങ്ങിയ അധ്യാപക സംഘടനാ ഭാരവാഹികളുമായാണ് ഡി.ഡി.ഇ. സി. രാഘവന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രശ്‌നം ചര്‍ച ചെയ്തത്. സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തുന്നതിന് മുമ്പ് തന്നെ ഡി.ഡി.ഇ. 81 ഓളം അധ്യാപകരെ പുനര്‍ വിന്യസിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഇതിനെതിരെയാണ് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. 

പലരേയും ജില്ലാ അതിര്‍ത്തിയിലേക്കും ഉള്‍പ്രദേശങ്ങളിലേക്കുമാണ് മാനദണ്ഡംപോലും പാലിക്കാതെ സ്ഥലം മാറ്റിയതെന്നാണ് പരാതി. ആവശ്യത്തിന് കുട്ടികളുണ്ടായിട്ടും ചില സ്‌കൂളുകളിലെ അധ്യാപകരേയും സ്ഥലം മാറ്റിയത് നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പ്രതിഷേധത്തിന് കാരണമായിരുന്നു. താല്‍കാലിക സ്ഥലംമാറ്റം എന്നായിരുന്നു ഡി.ഡി.ഇ. വിശദീകരിച്ചത്. 

ബി.എഡ്. യോഗ്യതയുള്ള യു.പി. സ്‌കൂള്‍ അധ്യാപകരെ എല്‍.പി. സ്‌കൂളില്‍ നിയമിക്കരുതെന്ന സര്‍ക്കാറിന്റെ ഉത്തരവുപോലും മറികടന്നാണ് ഡി.ഡി.ഇ. തിരക്കിട്ട്് അധ്യാപകരെ സ്ഥലംമാറ്റിയത്. മറ്റു ജില്ലകളിലൊന്നും തന്നെ നടപ്പിലാക്കാത്ത സ്ഥലംമാറ്റമാണ് ഡി.ഡി.ഇ. നടപ്പിലാക്കിയത്. സ്ഥലം മാറ്റം ഉത്തരവ് ഇറക്കിയ ഡി.ഡി.ഇ. തിരുവനന്തപുരത്തേക്ക് പോയതുമൂലം അധ്യാപകരുടേയും പ്രധാന അധ്യാപകരുടേയും സംഘടനാ ഭാരവാഹികളുടേയും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നതും പ്രതിഷേധത്തിന് കാരണമായി. 

പ്രൈമറി മലയാളം മീഡിയം സ്‌കൂളുകളില്‍ നിന്ന് 30 പേരെയും കന്നഡ ഭാഷാ അധ്യാപകരേയും ഹൈസ് സ്‌കൂള്‍ ഭാഷാ അധ്യാപകരേയും മറ്റു ഭാഷാ അധ്യാപകരേയും അടക്കം 81 പേരെയുമാണ് ഒറ്റയടിക്ക് ഡി.ഡി.ഇ. സ്ഥലംമാറ്റികൊണ്ട് ഉത്തരവിറക്കിയത്.
ഡി.ഡി.ഇയുടെ വിവാദമായ അധ്യാപക സ്ഥലം മാറ്റം റദ്ദാക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia