ഗുണനിലവാരമില്ലാത്ത ടൈല്‍സ് നല്‍കി വഞ്ചിച്ചു; നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്
Jul 9, 2014, 22:42 IST
കാസര്‍കോട്: (www.kasargodvartha.com 09.07.2014) ഗുണനിലവാരമില്ലാത്ത ടൈല്‍സ് നല്‍കി വഞ്ചിച്ചതില്‍ ചെര്‍ക്കളയിലെ അല്‍-അമീന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന എം.കെ ട്രേഡിംഗ് കമ്പനി ഉടമ് ഉപഭോക്താവിന് നഷ്ട പരിഹാരം നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.
കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ മജീദ് കൊല്ലംമ്പാടിയാണ് പരാതിക്കാരന്‍. ടൈല്‍സ് വിലയായി നല്‍കിയ 1,38,257 രൂപയ്ക്കു പുറമെ 25,000 രൂപ നഷ്ട പരിഹാരവും, 2,000 രൂപ കോടതി ചിലവും നല്‍കാന്‍ പി.രമാദേവി, കെ.ജി.ബീന, ഷീബ എം.സാമുവല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 നവംബര്‍ 11 നാണ് കോടതിയില്‍ പരാതി നല്‍കിയത്. വിധിയുടെ തീയ്യതി മുതല്‍ 30 ദിവസത്തിനകം തുക നല്‍കാന്‍ ഉത്തരവ്.
നല്ല ഗുണനിലവാരമുള്ള ടൈല്‍സാണ് എന്ന് പറഞ്ഞ് നിലവാരമില്ലാത്ത ടൈല്‍സ് നല്‍കി വഞ്ചിക്കുകയായിരുന്നു സ്ഥാപനമുടമ ചെയ്തതെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :Cherkala, Complaint, Court, Kasaragod, Kollampady, Municipality, Building, Councillor, Tailes, Cheating
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067