പോലീസിനെ വെട്ടിച്ച് മുങ്ങിയ കാര്‍ സ്റ്റിക്കറൊട്ടിച്ച് നിറം മാറ്റുന്നതിനിടെ പിടിയില്‍
Jul 27, 2014, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 27.07.2014) പോലീസിനെ നിരവധി തവണ കബളിപ്പിച്ച് മുങ്ങിയ കാര്‍ ഒടുവില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നിറംമാറ്റുന്നതിനിടെ പിടിയിലായി. സംഭവത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിരവധി സ്ഥലങ്ങളില്‍ നിന്നും കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാര്‍ എറ്റവും ഒടുവിലായി കുമ്പള ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടയില്‍ കറന്തക്കാട്ട് വെച്ചാണ് പോലീസിനെ വെട്ടിച്ച് മുങ്ങിയത്. ഇതേതുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നപ്പോള്‍ കാര്‍ അമിത വേഗതിയിലോടിച്ച് കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് നഗരത്തില്‍ തിരച്ചില്‍ നടത്തിയ പോലീസ് പുലിക്കുന്ന് റോഡിലെ ഒരു കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട നിലയില്‍ കാർ കണ്ടെത്തി. മുകള്‍ ഭാഗം തുറന്ന നിലയിലായിരുന്നു കാർ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Police, Car, Custody, Karandakkad, Pulikunnu, Kerala, Checking.