നാലംഗ ഗുണ്ടാ-മാഫിയാ സംഘം അറസ്റ്റില്‍
Jul 11, 2014, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2014) നാലംഗ ഗുണ്ടാ-മാഫിയ സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. അനധികൃത മണല്‍-കോഴിക്കടത്ത് സംഘങ്ങളില്‍ നിന്ന് മാസങ്ങളായി ഹഫ്ത പിരിക്കുന്ന സംഘത്തില്‍പെട്ടവരും, മഞ്ചേശ്വരം എസ്.ഐ. പ്രമോദിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍പെട്ടവരുമാണ് അറസ്റ്റിലായത്.
ബാഡൂര്‍ പെര്‍മുദെയിലെ അബ്ദുല്‍ മജീദ് എന്ന ബാളിക മജീദ് (30), ബാഡൂര്‍ ധര്‍മ്മത്തടുക്കയിലെ പി.എ. അബൂബക്കര്‍ സിദ്ദീഖ് (29), ധര്‍മ്മത്തടുക്കയിലെ കെ.എ. അഷ്‌റഫ്, പൈവളികയിലെ കുതിരക്കോടന്‍ ഗോപാല എന്നിവരെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, എസ്.ഐ. കെ.പി. സുരേഷ് ബാബു, മഞ്ചേശ്വരം എസ്.ഐ. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
കുമ്പള-മഞ്ചേശ്വരം വഴി കടന്നുപോകുന്ന അനധികൃത മണല്‍-കോഴികടത്ത് സംഘങ്ങളെ ഭീഷണിപ്പെടുത്തി മാസങ്ങളായി ഹഫ്ത പിരിക്കുകയായിരുന്നു ഇവര്‍. 1500 രൂപ മുതല്‍ 3000 രൂപവരെയാണ് ഹഫ്ത പിരിച്ചിരുന്നത്. മഞ്ചേശ്വരം മേഖലയിലെ അധോലോക സംഘത്തില്‍ ഉള്‍പെട്ടവരാണ് അറസ്റ്റിലായവരെന്നും പോലീസ് പറഞ്ഞു.
പൈവളികയിലെ ബാളിക അസീസ് വധക്കേസിലെ പ്രതികളെ വകവരുത്താന്‍ അമ്മി എന്ന ഗുജിരി ഹമീദ്, ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍, ആസിഫ് എന്നിവര്‍ അടങ്ങുന്ന സംഘത്തിന് ഒന്നര ലക്ഷം രൂപ ഇവര്‍ അഡ്വാന്‍സ് നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തി. കുറേകാലമായി മഞ്ചേശ്വരം പ്രദേശത്ത് കുഴപ്പങ്ങളുണ്ടാക്കി പോലീസിനും ജനങ്ങള്‍ക്കും തലവേദന സൃഷ്ടിക്കുകയായിരുന്നു പ്രതികള്‍. മംഗലാപുരത്തെ ആധോലോകസംഘത്തെ വെല്ലുന്ന രീതിയിലായിരുന്നു ഇവരുടെ ഹഫ്ത പിരിവെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ പിടികൂടിയ സംഘത്തില്‍ കാസര്‍കോട് എസ്.പിയുടെയും ഡി.വൈ.എസ്.പിയുടേയും സ്‌ക്വാഡംഗങ്ങളായ പ്രദീപ്കുമാര്‍ ചവറ, സിനീഷ് സിറിയക്ക്, സുനില്‍ അബ്രഹാം, സി.വി. ഷാജു എന്നിവരും ഉണ്ടാരുന്നു. പ്രതികളെ വിശദമായ ചോദ്യംചെയ്യലിന്‌ശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords: Arrest, Accuse, Kumbala, Sand Mafia, Kerala, Goonda, 4 Goondas arrest.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067