അന്യമതക്കാരിയുടെ കൂടെ കണ്ട യുവാവിനെ സദാചാര പോലീസ് ക്രൂരമായി മര്‍ദിച്ചു, മുടി മുറിച്ചു
Jun 12, 2014, 13:42 IST
മംഗലാപുരം: (www.kasargodvartha.com 12.06.2014) അന്യ മതക്കാരിയായ യുവതിയുടെ കൂടെ ഒരു വീട്ടില്‍ കാണപ്പെട്ട യുവാവിനെ ഒരു സംഘം പിടികൂടി ക്രൂരമായി മര്‍ദിക്കുകയും തലമുടി മുറിച്ച് വികൃതമാക്കുകയും ചെയ്തു. അതു കൊണ്ടും അരിശം തീരാഞ്ഞ് ഈ രംഗം ഫേസ് ബുക്കിലും വാട്ട് ആപ്പിലും പ്രചരിപ്പിക്കുകയും ചെയ്തു. കാര്‍ക്കള ബങ്കള ഗുഡ്ഡെയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണു ക്രൂരമായ സംഭവം അരങ്ങേറിയത്. ബൈലൂര്‍ സ്വദേശിയായ യുവാവാണ് ഒരു സംഘം ആളുകളുടെ പ്രകൃത ശിക്ഷയ്ക്ക് വിധേയനായത്.
്മര്‍ദനമേറ്റ് അവശനായ യുവാവിനെ മണിപ്പാളിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. സദാചാര പോലീസ് ചമയുന്നവരാണ് അക്രമികളെന്നു പോലീസ് പറഞ്ഞു.
യുവാവും യുവതിയും സംസാരിച്ചു കൊണ്ടിരുന്ന വീട്ടിലേക്കു ഇരച്ചു കയറിയ സംഘം യുവാവിനെ തുരുതുരാ മര്‍ദിക്കുകയും ചവിട്ടുകയുമായിരുന്നു. അതിനു ശേഷം മുടി മുറിച്ച് വിട്ടയക്കുകയായിരുന്നു. യുവതി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Assault, Company, woman, House, Banglegudde, Moral police, Injured, Facebook, Man found in woman's company insulted, assaulted - several in custody.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067